വെബ് ഡെസ്ക്
54-ാമത് ഇന്‌റര്‍നാഷണല്‍ ഫലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയ്ക്കായി ഗോവ ഒരുങ്ങിയിരിക്കുമ്പോള്‍ ചില ജനപ്രിയ സിനിമകളിലേക്കും അവ ചിത്രീകരിച്ച ഗോവ ലൊക്കേഷനുകളിലേക്കും ഒന്നു പോയാലോ
ചപോര ഫോര്‍ട്ട്
ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുന്ന ഒരു ചിത്രമാണോ അമീര്‍ ഖാനും സെയ്ഫ് അലിഖാനും അക്ഷയ് ഖന്നയും തകര്‍ത്തഭിനയിച്ച ദില്‍ ചാഹ്താ ഹേ. കൃത്യമല്ലാത്ത ആകൃതിയിലിള്ള ലാറ്ററൈറ്റ് ഭിത്തികള്‍ രഹസ്യ തുരങ്കളുടെ ഒരു ചെറിയ സൂചന നല്‍കും.
പലോലം ബീച്ച്
ദി ബോണ്‍ സുപ്രിമസിയിലെ തുടക്ക രംഗങ്ങള്‍ ഓര്‍മയില്ലേ, ജെയ്‌സണ്‍ ബോണിന്‌റെ(മാറ്റ് ഡാമണ്‍) പെണ്‍സുഹൃത്തിനൊപ്പം(ഫ്രാങ് പൊട്ടന്‌റെ)ഗോവയില്‍ നിന്നുള്ള രംഗങ്ങള്‍. ഇവിടെ ബോണ്‍ നടക്കുന്നത് പലോലം ബീച്ചിലൂടെയാണ്
മോര്‍മുഗാവ്
രണ്ടാം ലോകമഹായുദ്ധ സമയത്തുനടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഗ്രിഗറി പെക്ക്, റോജര്‍ മൂര്‍, ഡേവിഡ് നിവന്‍ എന്നിവര്‍ അഭിനയിച്ച 1980-ല്‍ പുറത്തിറങ്ങിയ ദി സീ വുള്‍വ്‌സ് എന്ന ചിത്രം മോര്‍മുഗാവ് ഹാര്‍ബറിലും കോട്ടയിലുമാണ് ചിത്രീകരിച്ചത്
ഓള്‍ഡ് ജിഎംസി കോംപ്ലക്‌സ്
മണ്ഡോവി നദിയുടെ തീരത്തുള്ള ഒരു പൈതൃക സമുച്ചയമായ ഓള്‍ഡ് ജിഎംസി കോംപ്ലക്സാണ് രോഹിത് ഷെട്ടിയുടെ കോമഡി പരമ്പരയായ ഗോല്‍മാലിന്റെ പശ്ചാത്തലമായത്
ദൂത്സാഗര്‍ വെള്ളച്ചാട്ടം
ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ചെന്നൈ എക്‌സ്പ്രസില്‍ ദൂത്സാഗര്‍ വെള്ളച്ചാട്ടം പശ്ചാത്തലമായിട്ടുണ്ട്
അഗ്വാഡ ഫോര്‍ട്ടും ബീച്ചും
പോര്‍ച്ചുഗീസ് കോട്ടയും ലൈറ്റ് ഹൈസുമുള്ള അഗ്വാഡ ഫോര്‍ട്ടും ബീച്ചു ധും, ദില്‍ ചാഹ്താ ഹേ, രംഗീല തുടങ്ങിയ ചിത്രങ്ങളില്‍ ലൊക്കേഷന്‍ ആയിട്ടുണ്ട്
ഡോണ പോള ജെട്ടി
അജയ് ദേവ്ഗണ്‍ നായകനായ സിങ്കം എന്ന ചിത്രത്തിലെ ഐതിഹാസികമായ പോരാട്ട സീക്വന്‍സ് ഓര്‍ക്കുന്നുണ്ടോ? കമല്‍ഹാസന്‌റെയും രതി അക്‌നിഹോത്രിയുടെയും ഏക് തുച്ചെ കെ ലിയെയിലും പശ്ചാത്തലമായിട്ടുണ്ട് ഡോണ പോള ജെട്ടി
പാര റോഡ്
ഉയരമുള്ള ഈന്തപ്പനത്തോപ്പുകളാല്‍ ചുറ്റപ്പെട്ട പാര റോഡ്, പാര, ഗുയിരിം ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നു. ഡിയര്‍ സിന്ദഗി എന്ന സിനിമയില്‍ ഷാരൂഖ് ഖാനും അലി ഭട്ടും സൈക്കിള്‍ ചവിട്ടുന്നത് പാര റോഡിലൂടെയാണ്
ദിവാര്‍ ഐലന്‍ഡ്
ഹോമി അദാജാനിയ സംവിധാനം ചെയ്ത ഫൈന്‍ഡിംഗ് ഫാനി ഗോവയുടെ ടൂറിസം വകുപ്പ് ബ്രാന്‍ഡ് ആക്ടിവേഷന്‍ കാമ്പെയ്നിന്റെ ഭാഗമായി ദിവാര്‍ ഐലന്‍ഡില്‍ ചിത്രീകരിച്ചു
സെന്‌റ് അഗസ്റ്റിന്‍ റൂയിന്‍സ്
കുന്ദന്‍ ഷാ സംവിധാനം ചെയ്ത ഷാരൂഖ് ഖാന്റെ അവിസ്മരണീയമായ സിനിമകളിലൊന്നായ കഭി ഹെ കഭി നാ കോള്‍വ ബീച്ചിലും ഫോര്‍ട്ട് അഗ്വാഡയിലും സെന്റ് അഗസ്റ്റിനിലുമാണ് ചിത്രീകരിച്ചത്