വെബ് ഡെസ്ക്
കൻഹ നാഷണൽ പാർക്ക്
മധ്യപ്രദേശിലെ സത്പുര പർവത മൈക്കൽ ശ്രേണിയിൽ സ്ഥിതി ചെയ്യുന്നു. 940 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. ബംഗാൾ കടുവകൾ ഏറെയുള്ള സ്ഥലം
ബാന്ധവ്ഗർ നാഷണൽ പാർക്ക്
മധ്യപ്രദേശിലെ വിന്ധ്യ കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. റോയൽ ബംഗാൾ കടുവകൾക്ക് പ്രശസ്തം
കാസിരംഗ നാഷണൽ പാർക്ക്
അസമിൽ സ്ഥിതി ചെയ്യുന്നു. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളാൽ പ്രശസ്തം. പാർക്കിൽ ജീപ്പ് സഫാരിയും ആന സഫാരിയുമുണ്ട്
നഗർഹോള നാഷണൽ പാർക്ക്
മൈസൂരിലും കുടകിലുമായി വ്യാപിച്ചു കിടക്കുന്നു. കർണാടകയിലെ പ്രധാന കടുവസങ്കേതം കൂടിയാണ്
രന്തംഭോർ നാഷണൽ പാർക്ക്
രാജസ്ഥാനിലെ ആരവലി മലനിരകൾക്കും വിന്ധ്യ പീഠഭൂമിക്കും സമീപം സ്ഥിതി ചെയ്യുന്നു. തടാകങ്ങൾ, ഇലപൊഴിയും കാടുകൾ, ചെറിയ കുന്നുകൾ, താഴ്‌വരകൾ എന്നിവയാൽ സമൃദ്ധം
പെരിയാർ നാഷണൽ പാർക്ക്
കേരളത്തിൽ തേക്കടിയിൽ സ്ഥിതി ചെയ്യുന്നു. 100 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഇതിനുള്ളിലാണ്
ഗിർ നാഷണൽ പാർക്ക്
ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നു. വെരാവലിനും ജുനാഗഡിനും ഇടയിലുള്ള വനപ്രദേശം. സിംഹങ്ങൾ, മറ്റ് വന്യജീവികൾ, അസംഖ്യം പക്ഷികൾ എന്നിവയാൽ സമൃദ്ധം
സുന്ദർബൻസ് നാഷണൽ പാർക്ക്
പശ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്നു. കണ്ടൽക്കാടുകളാൽ നിറഞ്ഞ ആവാസവ്യവസ്ഥ റോയൽ ബംഗാൾ കടുവകളുടെ സാമ്രാജ്യം. സുന്ദരി എന്ന പേരിലുള്ള കണ്ടൽ മരങ്ങൾ കാണപ്പെടുന്നതിനാൽ സുന്ദർബൻ എന്ന പേര് വന്നത്
ജിം കോർബറ്റ് നാഷണൽ പാർക്ക്
ഹിമാലയത്തിന്റെ താഴ്‌വരയിൽ, നൈനിറ്റാളിലെ പ്രശസ്തമായ ഹിൽ സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്നു. അൽമോറ പർവതനിരകളുടെ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്നു. റോയൽ ബംഗാൾ കടുവകൾ പ്രധാന ആകർഷണം