ഒക്ടോബറില്‍ ഒരു ഉത്തരേന്ത്യന്‍ യാത്ര; മനംകവരും ഈ നാടുകള്‍

വെബ് ഡെസ്ക്

ശ്രീനഗര്‍

ഝലം നദിക്കും ഹിമാലയന്‍ താഴ്‌വരയ്ക്കും ഇടയിലെ മനോഹര ഭൂമി. ഹൗസ് ബോട്ടുകളും ഷിക്കാരകളും ഏറെ ശ്രദ്ധേയം

Chetan Karkhanis

വാരണാസി

സംസ്‌കാരവും, ചരിത്രവും, ആത്മീയതയും ഒന്നിക്കുന്ന നഗരം. ആഘോഷങ്ങളും കാലാവസ്ഥയും ഓക്ടോബറില്‍ വാരണാസിയെ കൂടുതല്‍ സുന്ദരമാക്കുന്നു

ഋഷികേശ്

ഉത്തരേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്ന്. ലോകത്തിന്റെ യോഗ തലസ്ഥാനമായും അറിയപ്പെടുന്നു. റിവര്‍ റാഫ്റ്റിങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദങ്ങള്‍ ഒക്ടോബറില്‍ ഋഷികേശിനെ സജീവമാക്കുന്നു

ജോഥ്പൂര്‍

ഇന്ത്യയുടെ ബ്ലൂ സിറ്റി. ചെറിയ തണുപ്പാണ് ജോഥ്പൂരിനെ ഒക്ടോബറില്‍ കൂടുതല്‍ സുന്ദരമാക്കുന്നത്

കച്ച്

ഓക്ടോബര്‍ സുന്ദരമാക്കുന്ന മറ്റൊരു ഇന്ത്യന്‍ നഗരമാണ് കച്ച്. കച്ചിലെ പ്രസിദ്ധമായ റാണ്‍ ഉത്സവിന് ഒക്ടോബറില്‍ തുടക്കമാകുന്നു. മരുഭൂമിയിലെ സാഹസിക വിനോദങ്ങള്‍ക്കും കച്ച് ശ്രദ്ധേയമാണ്

കൊല്‍ക്കത്ത

ദുര്‍ഗാ പൂജയാണ് കൊല്‍ക്കത്തയെ ഒക്ടോബറില്‍ സുന്ദരമാക്കുന്നത്

നൈനിറ്റാള്‍

ഉത്തരാഖണ്ഡിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നൈനിറ്റാള്‍. സമുദ്രോപരിതലത്തില്‍ നിന്നും ഏകദേശം 6350 അടി ഉയരത്തിലുള്ള നൈനിറ്റാള്‍ ഹിമാലയ പര്‍വ്വതനിരയിലെ മൂന്ന് മലകള്‍ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. പ്രകൃതി ഭംഗിയാല്‍ മനം കവരുന്ന പ്രദേശം