വെബ് ഡെസ്ക്
രാമേശ്വരം ദ്വിപിനെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിച്ചു കൊണ്ട് 1914 ഫെബ്രുവരി 24-ന് അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം നിർമിച്ച പാമ്പൻ പാലം ഇനി ചരിത്രസ്‌മാരകം
1870ൽ ബ്രിട്ടീഷ് ഭരണകൂടം ശ്രീലങ്കയുമായുള്ള വ്യാപാരം വർധിപ്പിക്കാൻ വേണ്ടിയാണ് പാമ്പൻ പാലം നിർമിച്ചത്
സമുദ്രനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലത്തിന് 2,065 കിലോമീറ്റർ നീളമുണ്ട്
1964 ഡിസംബർ 23-ന് ഉണ്ടായ കൊടുങ്കാറ്റിൽ പാമ്പൻ പാലത്തിന് മുകളിലൂടെ ആഞ്ഞടിച്ച തിരമാലയിൽപെട്ട് പാമ്പൻ-ധനുഷ്കോടി പാസഞ്ചർ ട്രെയിൻ കടലിലേക്ക് മറിഞ്ഞ് 200-ലധികം യാത്രക്കാർ മരിച്ചു
1988-ൽ റെയിൽവേ പാലത്തിന് സമാന്തരമായി ഒരു റോഡ് പാലവും നിർമ്മിച്ചു. ഈ പാലം ദേശീയ പാതയെ (NH 49) രാമേശ്വരം ദ്വീപുമായി ബന്ധിപ്പിക്കുന്നതാണ്
ചരക്ക് കപ്പലുകൾക്ക് കടന്നുപോകുന്നതിനായി പാലത്തിന്റെ നടുഭാഗം വാതിൽ തുറക്കുന്നതിനാൽ വെർട്ടിക്കൽ ലിഫ്റ്റിങ് പാലം എന്നാണ് വിളിക്കുന്നത്
ദേശീയ അവാർഡ് നേടിയ തമിഴ് ചിത്രം കണ്ണത്തിൽ മുത്തമിട്ടൽ, ബോളിവുഡ് സിനിമയായ ചെന്നൈ എക്‌സ്പ്രസിന്റെയും ചില ഭാഗങ്ങൾ പാമ്പൻ പാലത്തിലാണ് ചിത്രീകരിച്ചത്
2013 ജനുവരി 13 ന് ഒരു നാവിക ബാർജ് പാലത്തിലിടിച്ച് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് 2018 ഡിസംബർ 4ന് ഒരു വിള്ളൽ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് 2018 ഡിസംബർ 5 മുതൽ എല്ലാ ട്രെയിൻ ഗതാഗതവും നിർത്തിവച്ചു. 2019 മാർച്ച് 10 മുതൽ പാലത്തിലൂടെയുള്ള റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു
2022 ഡിസംബറിൽ പാലത്തിൽ ഗുരുതരമായ ബലക്ഷയം ശ്രദ്ധയിൽപ്പെട്ടു. കാലാവസ്ഥ മോശമായതിനെ തുടർന്നും അപകടസാധ്യത കണക്കിലെടുത്തും ഡിസംബർ 23ന് ഇതു വഴിയുള്ള ട്രെയിൻ ഗതാഗതം താത്ക്കാലികമായി നിർത്തിവെച്ചിരുന്നു
പാലത്തിൽ ഇനിയും അറ്റകുറ്റപ്പണി അസാധ്യമായതിനെ തുടർന്ന് 250 കോടി രൂപ ചിലവിൽ 2020ൽ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു
പുതിയ പാലത്തിന്റെ നിർമാണം ജൂലൈയോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. പുതിയ പാലം വരുന്നത് വരെ രാമേശ്വരത്തേക്കുള്ള ട്രെയിനുകൾ മണ്ഡപം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും