വെബ് ഡെസ്ക്
ഇന്ത്യയില്‍ നിന്നു വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതില്‍ തന്നെ അറബ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഏറെയാണ്
തൊഴില്‍, ബിസിനസ്, വിനോദ സഞ്ചാര ആവശ്യങ്ങള്‍ക്കായാണ് ഭൂരിഭാഗം പേരും യുഎഇയിലേക്ക് സഞ്ചരിക്കുന്നത്
യാത്ര ചെയ്യുമ്പോള്‍ ഒരുപാട് സാധനങ്ങള്‍ കൊണ്ടുപോകുന്ന പ്രവണത നമുക്കുണ്ട്. എന്നാല്‍ യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊണ്ടുവരാന്‍ പാടില്ലാത്ത, അഥവാ നിരോധിച്ച സാധനങ്ങളുടെ പട്ടിക ഇപ്പോള്‍ അധികൃതര്‍ പുറത്ത് വിട്ടിരിക്കുകയാണ്
സ്വാഭാവിക ആവശ്യങ്ങള്‍ക്ക് പുറമേ ഉത്സവകാലമായതിനാല്‍ യുഎഇയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന വരാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടുള്ള നടപടിയാണ് അധികൃതരുടേത്
പല യാത്രക്കാരുടെയും ബാഗുകകളില്‍ കൊപ്ര, പടക്കം, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, അച്ചാര്‍, ഇ സിഗരറ്റുകള്‍, ലൈറ്ററുകള്‍ തുടങ്ങിയവ കണ്ടുവരുന്നു. ഇവ സ്‌ഫോടനത്തിന് കാരണമാകുന്നതിനാല്‍ തന്നെ നിരോധിക്കപ്പെട്ടിട്ടുണ്ട്
കഴിഞ്ഞ വര്‍ഷം ഒരു മാസത്തില്‍ മാത്രം യാത്രക്കാരുടെ ബാഗില്‍ നിന്നും 943 ഉണങ്ങിയ തേങ്ങകള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഉണങ്ങിയ തേങ്ങയില്‍ ഉയര്‍ന്ന അളവില്‍ എണ്ണ അടങ്ങിയതിനാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ട്
എണ്ണമയമുള്ള ഭക്ഷണ സാധനങ്ങളും, സ്‌പ്രേ കുപ്പികളുമുള്‍പ്പെടെ നിരവധി നിരോധിത സാധനങ്ങള്‍ ഇപ്പോഴും യാത്രക്കാര്‍ വിമാന യാത്രയിലെ ബാഗില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇതും യുഎഇ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്
നേരത്തെ തന്നെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ഉണങ്ങിയ തേങ്ങയെ നിരോധിത ഇനത്തില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം പല യാത്രക്കാര്‍ക്കും അറിയില്ലെന്നതാണ് വസ്തുത