ഒക്ടോബര്‍ യാത്രകള്‍ അവിസ്മരണീയമാക്കാം

വെബ് ഡെസ്ക്

അവധി ദിനങ്ങള്‍ ഏറെയുള്ള മാസമാണ് ഒക്ടോബര്‍

അവധികളെ ആഘോഷമാക്കാന്‍ യാത്ര പദ്ധതിയിടുന്നുണ്ടോ

ശൈത്യകാലത്തിന് മുന്‍പുള്ള മികച്ച കാലാവസ്ഥയാണ് ഒക്ടോബറിന്റെ പ്രധാന ആകര്‍ഷണം. ഒക്ടോബറിലെ യാത്രകള്‍ അവിസ്മരണീയമാക്കാന്‍ ചില സ്ഥലങ്ങളിതാ

മണാലി

യാത്രികരുടെ പ്രിയപ്പെട്ട ഇടമായ ഹിമാചലിലെ മണാലി ഒക്ടോബറിലും അതി സുന്ദരമാണ്. ശൈത്യകാലത്ത് ഇവിയുണ്ടാകാറുള്ള തിരക്കും അമികമായ മഞ്ഞും ഒഴിഞ്ഞു നില്‍ക്കുന്ന സമയമാണ് ഒക്ടോബര്‍.

പല്‍ഗാം

ജമ്മു കശ്മീരിലെ മിനിസ്സിസ്സര്‍ലാണ്ട് എന്നറിയപെടുന്ന പ്രദേശമാണ് പല്‍ഗാം. പ്രകൃതി അതിന്റെ എല്ലാ മനോഹാരിതയും കൂടിച്ചേര്‍ന്ന ഈ പ്രദേശം ആപ്രികോട്ട് മരങ്ങളും ആപ്പിള്‍ മരങ്ങളും കായ്കളാല്‍ സജീവമാണ്.

മസ്സൂറി

ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍ ജില്ലയിലെ ഒരു പട്ടണമാണ് മസൂറി. ഹിമാലയ നിരകളുടെ താഴവരകളില്‍ സ്ഥിതിചെയ്യുന്ന ഈ മലമ്പ്രദേശം കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്നു.

കൂര്‍ഗ്

പശ്ചിമഘട്ടത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ കൂര്‍ഗില്‍ തേക്ക് കാടുകളും മനോഹരമായ താഴ്‌വരകളുമാണ് പ്രത്യേകതകള്‍. കാവേരി നദിയുടെ ഉത്ഭവസ്ഥാനം ഇവിടെയാണ്.

മൂന്നാര്‍

തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. മൂന്നാര്‍ അവധി ആഘോഷത്തിന് യോജിച്ച വിനോദ സഞ്ചാര കേന്ദ്രമാണ്.