വെബ് ഡെസ്ക്
കാലം ഇത്രയേറെ പുരോഗമിച്ചിട്ടും സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത നിരവധി സ്ഥലങ്ങൾ ഇന്നുമുണ്ട് ലോകത്ത്. അത്തരം ചിലയിടങ്ങള്‍ അറിയാം.
മൗണ്ട് അത്തോസ്, ഗ്രീസ്
1800 വർഷം പഴക്കമുള്ള ഉപദ്വീപായ ഇവിടെ ക്രിസ്തീയ സന്യാസിമാർക്ക് മാത്രം താമസിക്കാനും പുരുഷന്മാർക്ക് മാത്രം സന്ദർശിക്കാനും അനുവാദമുള്ള 20 ആശ്രമങ്ങളാണുള്ളത്. പ്രവേശനം അനുവദിച്ചിട്ടുള്ളത് മാതാവിന് മാത്രമാണ്
മൗണ്ട് ഒമൈൻ, ജപ്പാൻ
ജപ്പാനിലെ ഒരു വിശുദ്ധ പർവതമാണിത്. ഈ പർവതത്തിൽ താമസിക്കുന്നവർ ഷുഗണ്ടോ എന്ന സന്യാസ സമൂഹം ആർത്തവമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചവരാണ്
ഒകിനോഷിമ ഐലൻഡ്, ജപ്പാൻ
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒകിനോഷിമ ഐലൻഡ്. ജപ്പാനിലെ ആദ്യ കാല മതമായ ഷിന്റൊയുടെ വിശ്വാസ പ്രകാരം ഇവിടെ സ്ത്രീകൾക്ക് പ്രവേശനമില്ല
ബെർണിങ് ട്രീ ക്ലബ്, യു എസ്
മേരിലാൻഡിലെ ബെഥെസ്ഡയിലുള്ള സ്വകാര്യ പുരുഷ ഗോൾഫ് ക്ലബ്ബായ ഇവിടെ പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനുമെല്ലാം ഓണററി അംഗത്വം ഉണ്ടെങ്കിലും സ്ത്രീകൾക്ക് ഇന്നും പ്രവേശനം അനുവദിച്ചിട്ടില്ല.
ജൈന ക്ഷേത്രം, രണക്പൂർ
വെളുത്ത മാർബിൾ കൊണ്ട് നിർമിച്ച അതിമനോഹരമായ ഈ ജൈന ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പണ്ട് മുതൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്
കാർത്തികേയ ക്ഷേത്രം, ഇന്ത്യ
ഈ ക്ഷേത്രത്തിൽ കാർത്തികേയ ഭഗവാന്റെ ബ്രഹ്മചാരി രൂപത്തെ ആരാധിക്കുന്നതിനാൽ സ്ത്രീകളുടെ പ്രവേശനം പൂർണമായും വിലക്കിയിരിക്കുകയാണ്. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകളെ ഭഗവാൻ ശപിക്കുമെന്നാണ് വിശ്വാസം
ഇറാനിയൻ സ്പോർട്സ് സ്റ്റേഡിയങ്ങൾ
1979 ലെ ഇറാനിയൻ വിപ്ലവത്തിന് ശേഷം എല്ലാ കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കുണ്ട്. പുരുഷ കളിക്കാർ ഷോർട്സ് ധരിക്കുന്നതിനാലും അസഭ്യമായ ഭാഷയും പെരുമാറ്റവും കളിയിൽ ഉൾപ്പെടുന്നതിനാലും സ്ത്രീകൾ പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നിരോധനാനുകൂലികളും വാദം. ഇതിൽ ചില മാറ്റങ്ങൾ പിന്നീട് ഉണ്ടായിട്ടുണ്ട്