മഴയും കോടയും മനം കുളിര്‍പ്പിക്കും; റാണിപുരം മാടിവിളിക്കുന്നു

വെബ് ഡെസ്ക്

വടക്കന്‍ കേരളത്തിലേക്ക് വിനോദ സഞ്ചാര യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ?

എങ്കില്‍ ഉറപ്പായും നിങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ട സ്ഥലമാണ് കാസര്‍കോട് ജില്ലയിലെ റാണിപുരം.

റാണിപുരത്ത് എത്തിച്ചേരുന്നത് തന്നെ ഒരു സാഹസികയാത്രയാണ്.

എത്തിച്ചേര്‍ന്നാല്‍ നിങ്ങളെ കാത്തിരിക്കുന്നത് പശ്ചിമഘട്ടം ഒരുക്കിയ അസാധ്യ കാഴ്ചകളും.

കൂര്‍ഗ് മലനിരകളില്‍ കടല്‍നിരപ്പില്‍ നിന്ന് 1048 മീറ്റര്‍ ഉയരത്തിലായി ആണ് റാണിപുരം കൊടുമുടി സ്ഥിതിചെയ്യുന്നത്.

കാഞ്ഞങ്ങാടിന് 48 കിലോമീറ്റര്‍ കിഴക്കായി പാണത്തൂര്‍ റോഡില്‍ പനത്തടിയില്‍ നിന്നും പിരിയുന്ന വഴിയില്‍ ഒമ്പതു കിലോമീറ്റര്‍ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.

കാസര്‍കോടിന്റെ ഊട്ടി എന്നാണ് റാണിപുരം അറയിപ്പെടുന്നത്.

Picasa

കെടിഡിസിയുടെ ഗസ്റ്റ് ഹൌസുകള്‍ റാണിപുരത്ത് ലഭ്യമാണ്. സ്വാകാര്യ ഹോട്ടലുകളും ലഭ്യമാണ്.

പനത്തടിയില്‍ നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോവുന്നതാണ് ഇന്ന് ഏറ്റവും എളുപ്പത്തില്‍ എത്തുവാനുള്ള മാര്‍ഗ്ഗം.