അവധിക്കാല വിനോദയാത്രകൾ പ്ലാനുണ്ടോ? ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം

വെബ് ഡെസ്ക്

യാത്രകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? കേരളത്തിന് പുറത്ത് വിനോദയാത്രയ്ക്ക് പറ്റിയ സ്ഥലങ്ങൾ തിരയുകയാണോ?

ബാലി മുതൽ ഫിലിപ്പീൻസ് വരെ. അവധിക്കാലം അടിച്ചുപൊളിക്കാൻ തെക്കുകിഴക്കൻ ഏഷ്യയിലുള്ള സ്ഥലങ്ങൾ ഏതൊക്കെയെന്ന് നോക്കാം

ബാലി

സാമാധാനമായി കുറച്ച് ദിവസങ്ങൾ ചിലവഴിക്കുകയാണോ ഉദ്ദേശം? എങ്കിൽ നേരെ ബാലിയിലേക്ക് പോകാം. സ്പായും റിസോർട്ട് സേവനങ്ങളും ഉൾപ്പടെ വിശ്രമകാലം ആസ്വാദ്യകരമാക്കാൻ നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്

കമ്പോഡിയ

ചൈനീസ്, കൊളോണിയൽ പൈതൃകങ്ങളുടെ ഒരു മിശ്രിതമാണ് കമ്പോഡിയ. ലോക പൈതൃകസ്ഥാനങ്ങളിലുള്ള അങ്കോർ വാട്ട് ഉൾപ്പടെ നിരവധി സ്ഥലങ്ങളുണ്ട് സന്ദർശിക്കാൻ

വിയറ്റ്നാം

ഹാ ലോങ് ബേ, ക്യാറ്റ് ബാ, ബിൻ ബാ ദ്വീപുകൾ തുടങ്ങി അതിമനോഹരമായ ഒരു കൂട്ടം ദ്വീപുകളുണ്ട് വിയറ്റ്നാമിൽ. ദ്വീപുകൾക്ക് ചുറ്റുമുള്ള കയാക്കിങ് സ്‌നോർക്കലിങ് പോലുള്ള കായികവിനോദങ്ങളും ആസ്വദിക്കാം

സിങ്കപ്പൂർ

ആധുനിക വാസ്തുവിദ്യയ്ക്ക് പോരുകേട്ടതാണ് സിങ്കപ്പൂർ. സെന്റോസ ദ്വീപും മറീന ബേയും സന്ദർശിച്ച് സിങ്കപ്പൂർ ട്രിപ്പ് അടിച്ചുപൊളിക്കാം

തായ്ലൻഡ്

തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള പ്രവേശന കവാടമായാണ് തായ്‌ലൻഡ് അറിയപ്പെടുന്നത്. തായ്ലൻഡിലെ അതിമനോഹരമായ ബീച്ചുകളും വനങ്ങളുമൊക്കെ അവധിക്കാല യാത്രയ്ക്ക് ഭം​ഗി കൂട്ടും

ഫിലിപ്പീൻസ്

വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഫിലിപ്പീൻസ്. അവധിക്കാല വി​നോ​ദയാത്ര ആസ്വ​​ദിക്കാൻ ഏറ്റവും മികച്ച സ്ഥലമെന്നുതന്നെ പറയാം