വെബ് ഡെസ്ക്
അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കൊണ്ടും വൈവിധ്യമാര്‍ന്ന സംസ്‌കാരം കൊണ്ടും വ്യത്യസ്തമാണ് ഇന്ത്യയുടെ വടക്ക് -കിഴക്കൻ മേഖല
മജുലി ദ്വീപ്
പ്രകൃതി സ്‌നേഹികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. പച്ചപ്പ് നിറഞ്ഞ കാടുകളും, പുഴയും അങ്ങനെ ശാന്തമായ അന്തരീക്ഷമാണിവിടെ. നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് ഇടവേള തേടുന്നവർക്ക് ഇവിടെ എത്താം
തവാങ്
ഹിമാലയത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ നഗരമാണിത്. അരുണാചല്‍ പ്രദേശിലാണ് തവാങ് സ്ഥിതി ചെയ്യുന്നത്. പുരാതന ആശ്രമങ്ങള്‍ക്ക് പേരുകേട്ട സ്ഥലം കൂടിയാണിത്
കാസിരംഗ ദേശീയോദ്യാനം
വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളുടെ ആവാസകേന്ദ്രമാണ് കാസിരംഗ. മൃഗസ്നേഹികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു വന്യജീവി സങ്കേതമാണിത്. കടുവകള്‍, ആനകള്‍, എരുമകള്‍ എന്നിങ്ങനെ വിവിധയിനം മൃഗങ്ങളുടെ ആവാസകേന്ദ്രം കൂടിയാണിത്.
ഷില്ലോങ്
'റോക്ക് ക്യാപിറ്റല്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന സ്ഥലമാണ് ഷില്ലോങ്. നിരവധി സിനിമാ ഗാനങ്ങൾക്കായി ഇവിടുത്തെ പ്രകൃതി ഭംഗി ചിത്രീകരിച്ചിട്ടുണ്ട്. വെളളച്ചാട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത
സിറോ
അരുണാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന സിറോ, നെല്‍വയലുകള്‍ക്കും പരമ്പരാഗത അപതാനി സംസ്കാരത്തിനും പേരു കേട്ട ഇടമാണ്. മനോഹരമായ താഴ്വരകള്‍ നിറഞ്ഞതാണിവിടം.
മൊകോക്ചുങ്
നാഗാലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന മോകോക്ചുങ് മനോഹരമായ ഒരു പട്ടണമാണ്. പരമ്പരാഗത നാഗ സംസ്കാരവും ജീവിതവും ഇവിടുത്തെ പ്രത്യേകതയാണ്
ഇംഫാല്‍
മണിപ്പൂരിന്റെ തലസ്ഥാന നഗരമായ ഇംഫാല്‍ പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട ഇടമാണ്. പ്രശസ്തമായ കാഗ്ല കോട്ട ഉള്‍പ്പെടെ നിരവധി പുരാതന ക്ഷേത്രങ്ങളും സ്മാരകങ്ങളും ഈ നഗരത്തിലുണ്ട്
പെല്ലിങ്
സിക്കിമില്‍ സ്ഥിതി ചെയ്യുന്ന പെല്ലിങ് ഹിമാലയ പ്രകൃതി മനോഹാരിത വെളിവാക്കുന്ന കാഴ്ചകളുളള നഗരമാണ്. നിരവധി ആശ്രമങ്ങളും ക്ഷേത്രങ്ങളും ഈ പട്ടണത്തിലുണ്ട്.