കണ്ണാടി പോലെ തിളങ്ങുന്ന തടാകങ്ങള്‍

വെബ് ഡെസ്ക്

ലോകത്ത് ഏറ്റവും വൃത്തിയുള്ള കണ്ണാടി പോലെ തിളങ്ങുന്ന ചില തടാകങ്ങള്‍ പരിചയപ്പെടാം

ബ്ലൗസി തടാകം

സ്വിറ്റ്‌സര്‍ലന്‍ഡില്‍ മനോഹരമായ നീല തടാകങ്ങളിലൊന്നാണ് ബ്ലൗസി. ലോകത്ത് ഏറ്റവും വൃത്തിയുള്ള തടാകങ്ങളിലൊന്നാണ് ഇത്

ബൈക്കല്‍ തടാകം

ഏറ്റവും പഴക്കമേറിയതും ആഴമേറിയ ശുദ്ധജലതടാകമാണ് റഷ്യയിലെ ബൈക്കല്‍ തടാകം.

ജിന്നി സ്പ്രിങ്‌സ് ഔട്ട്‌ഡോര്‍സ്

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള തടാകങ്ങളിലൊന്നായ ഇത് നിരവധി ആമകളുടെയും മത്സ്യങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്

സില്‍ഫ്ര തടാകം

ഐസ്‌ലന്‍ഡിലെ ഈ തടാകം വളരെ സുതാര്യമായതിനാല്‍ വിനോസഞ്ചാരികളുടെ പ്രിയ ഇടമാണ്. 100 മീറ്റര്‍ അകലത്തില്‍ അടിഭാഗം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും

മൊറൈന്‍ തടാകം

കാനഡ മനോഹരമായ തടാകങ്ങളുള്ള സ്ഥലമാണ്. അതിലൊന്നാണ് മൊറൈന്‍ തടാകം

ഫൈ ഫ്‌ളവര്‍ തടാകം

കണ്ണാടി പോലെ തിളങ്ങുന്ന തടാകമാണ് ചൈനയിലെ ഫൈ ഫ്‌ളവര്‍ തടാകം

ക്രേറ്റര്‍ തടാകം

അമേരിക്കയിലെ ഏറ്റവും ആഴമേറിയ തടാകമാണ് ക്രേറ്റര്‍ തടാകം. തടാകത്തിലെ നീല ജലം കണ്ട് നമ്മള്‍ എല്ലാവരും അത്ഭുതപ്പെട്ടു പോകും

ബ്ലു ലേക്ക്

ലോകത്തിലെ ഏറ്റവും തെളിഞ്ഞ തടാകങ്ങളിലൊന്നാണ് ന്യുസീലന്‍ഡിലെ ബ്ലൂ ലേക്ക് തടാകം

ബ്ലൂ ഐ തടാകം

അല്‍ബേനിയയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ബ്ലൂ ഐ തടാകം