വെബ് ഡെസ്ക്
യാത്രകളെ സ്നേഹിക്കുന്നവരാണ് മിക്കവരും. പുതിയ സ്ഥലങ്ങൾ കണ്ടെത്തി യാത്രകൾ നടത്താനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്നവര്‍. ഒരു യാത്രയ്ക്ക് മുന്നെ ഏറ്റവും ആവശ്യമായത് കൃത്യമായ ആസൂത്രണമാണ്. ഓഫ് റോഡോ അല്ലാത്തതോ ആയ ട്രിപ്പുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
പോകുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു GPS ആപ്പിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇത് വഴിതെറ്റുന്നത് ഒഴിവാക്കാനും സമയവും ഇന്ധനവും ലാഭിക്കാനും സഹായിക്കും
എത്ര ദിവസത്തേക്കാണ് യാത്രയെന്ന് മുൻകൂട്ടി തീരുമാനിക്കണം. അവശ്യ വസ്തുക്കളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. നേരത്തെ തന്നെ എല്ലാം പാക്ക് ചെയ്യാം
ലഘുഭക്ഷണം, വെള്ളം, മാപ്പ്, പ്രഥമശുശ്രൂഷ കിറ്റ്, മൊബൈൽ ചാർജറുകൾ, പവർ ബാങ്ക്, ക്യാമറ, ക്യാമറ ചാർജർ, വാട്ടർ പ്രൂഫ് ബാഗ്, സ്ലീപ്പിങ് ബാഗ്, സൺക്രീം, ടൂത്ത് ബ്രഷ്, ഐ മാസ്ക്, സൺഗ്ലാസ്, എമർജൻസി വിസിൽ, ടോർച്ച്, ബാക്ക്പാക്ക്, റെയിൻ കവർ, മരുന്നുകൾ, ലിപ് ബാം, വാട്ടർ ബോട്ടിൽ, വാക്കിങ് ഷൂ,വസ്ത്രങ്ങൾ അടക്കമുളളവ ട്രാവൽ ബാക്ക്‌പാക്കിൽ കരുതുക
യാത്രയ്ക്ക് മുന്‍പേ വാഹനം സർവീസ് ചെയ്യാൻ ശ്രദ്ധിക്കുക. ഓയിൽ, ബ്രേക്കുകൾ, ടയറുകൾ എന്നിവ പരിശോധിക്കുക. രജിസ്ട്രേഷൻ, ഇൻഷുറൻസ് തുടങ്ങി രേഖകളെല്ലാം ഉറപ്പാക്കുക
യാത്രയ്ക്ക് ഒരു ബജറ്റ് തയ്യാറാക്കാം. പെട്രോൾ, ഭക്ഷണം, താമസം, സന്ദർശനം നടത്തുന്ന സ്ഥലങ്ങളില്‍ അടയ്ക്കേണ്ടുന്ന ഫീ അടക്കമുളള കാര്യങ്ങൾ മനസിലുണ്ടാകണം
യാത്രയുടെ ഇടനേരങ്ങളിൽ വിശ്രമവേളകൾ കണ്ടെത്താൻ ശ്രമിക്കുക. വിശ്രമിക്കേണ്ടുന്ന സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കണം. വഴിയിലെ രസകരമായ കാഴ്ചകൾ കാണാനും സമയം കണ്ടെത്തുക
യാത്രയിൽ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കുക. ട്രാഫിക് നിയമങ്ങൾ പാലിക്കുക. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിങ്ങനെ ആവശ്യമായവ ധരിക്കുക അശ്രദ്ധമായ ഡ്രൈവിങ് ഒഴിവാക്കുക. രാത്രിയിൽ ഉറങ്ങുന്നതിന് സമയം കണ്ടെത്തുക