വെബ് ഡെസ്ക്
ഫിന്‍ലന്റ്
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് ഫിന്‍ലന്റ്. പ്രകൃതി ഭംഗിയിലും ജീവിത നിലവാരത്തിന്റെ കാര്യത്തിലും ഫിന്‍ലന്റ് മുന്‍പന്തിയിലാണ്. ശക്തമായ സാമൂഹിക ക്ഷേമ സംവിധാനവും ഫിന്‍ലന്റിലുണ്ട്.
ഡെന്‍മാര്‍ക്
ശക്തമായ സാമൂഹിക ബോധമുള്ള രാഷ്ട്രമാണ് ഡെന്‍മാര്‍ക്. തൊഴില്‍-ജീവിത സന്തുലിതാവസ്ഥ മികച്ച രീതിയില്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്ന് കൂടിയാണ് ഡെന്‍മാര്‍ക്. സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഡെന്‍മാര്‍ക്.
ഐസ്‌ലന്‍ഡ്
ഐസ്‌ലന്‍ഡിന്റെ സവിശേഷമായ മിശ്രിത ഭൂപ്രകൃതിയും ശക്തമായ സാമൂഹിക ഘടനയും രാജ്യത്തെ ജനങ്ങളുടെ ജീവിതം സന്തുഷ്ടമാക്കുന്നു.
ഇസ്രയേല്‍
2023ലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നാലമതാണ് ഇസ്രയേല്‍. കഴിഞ്ഞ വര്‍ഷമാണ് രാജ്യം പട്ടികയില്‍ ഒമ്പതില്‍ നിന്നും നാലാമതെത്തിയത്
ദി നെതര്‍ലന്റ്സ്
പുരോഗമന നയങ്ങള്‍ക്കും ഉയര്‍ന്ന ജീവിത നിലവാരത്തിനും കേളികേട്ട രാജ്യമാണ് നെതര്‍ലന്റ്സ്. മനോഹരമായ കനാലുകളും നെതര്‍ലന്റ്സിന് മാറ്റുകൂട്ടുന്നു
സ്വീഡന്‍
പ്രകൃതിയിലൂടെയും സാമൂഹിക പിന്തുണയിലൂടെയും സന്തോഷം തേടുന്നവര്‍ക്ക് ഒരു സങ്കേതം തന്നെയാണ് സ്വീഡന്‍
നോര്‍വേ
വിസ്മയിപ്പിക്കുന്ന മലനിരകള്‍ക്കിടയിലുള്ള ഉള്‍ക്കടലുകളാല്‍ മനോഹരമാണ് നോര്‍വേ. നോര്‍വേയിലെ സാമൂഹിക സമത്വ നയങ്ങളും ആളുകള്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം വാഗ്ദാനം ചെയ്യുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡ്
അതിമനോഹരമായ ആല്‍പൈന്‍ പ്രകൃതി ദൃശ്യങ്ങള്‍ക്കും സാമ്പത്തിക സ്ഥിരതയ്ക്കും പേരുകേട്ട രാജ്യമാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. പ്രകൃതി സൗന്ദര്യവും സാമ്പത്തിക സമൃദ്ധിയും സമന്വയിപ്പിച്ചുള്ള ക്ഷേമവും സ്വിറ്റ്‌സര്‍ലന്‍ഡ് ജനങ്ങള്‍ക്ക് നല്‍കുന്നു