'പറന്നിറങ്ങാം' ഈ ഹില്‍സ്റ്റേഷനുകളില്‍

വെബ് ഡെസ്ക്

ഇന്ത്യയില്‍ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട ഹില്‍സ്‌റ്റേഷനുകളും അവയ്ക്ക് തൊട്ടടുത്ത എയര്‍പോര്‍ട്ടുകളും പരിചയപ്പെടാം.

ഗുല്‍മാര്‍ഗ്-കശ്മീര്‍

ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ. ശ്രീനഗറില്‍ വിമാനമാര്‍ഗം എത്തിയശേഷം ഇവിടെനിന്ന് ടാക്‌സിയില്‍ ഗുല്‍മാര്‍ഗിലേക്ക് പോകാം.

മുസോറി-ഉത്തരാഖണ്ഡ്

54 കിലോമീറ്റര്‍ അകലെയുള്ള ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടില്‍ നിന്ന് മുസോറിയിലേക്ക് പോകാം. സമയലാഭം പ്രധാനം.

ഷില്ലോങ്-മേഘാലയ

ഷില്ലോങ് ടൗണിന് 30 കിലോമീറ്റര്‍ മാത്രം അകലെയാണ് ഉമ്രോയി എയര്‍പോര്‍ട്ട്.

ഡാര്‍ജീലിങ്-ബംഗാള്‍

ബഡോഗ്ര എയര്‍പോര്‍ട്ടാണ് ഡാര്‍ജീലിങ് ഹില്‍സ്‌റ്റേഷന് തൊട്ടടുത്തുള്ളത്. 67 കിലോമീറ്ററാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ഹില്‍സ്‌റ്റേഷനിലേക്കുള്ള ദൂരം.

ഷിംല-ഹിമാചല്‍പ്രദേശ്

റോഡ് ഒഴിവാക്കി വിമാനത്തിലാണ് യാത്രയെങ്കില്‍, ഷില്ലോങ് യാത്രയില്‍ കൂടുതല്‍ സമയം ലാഭിക്കാന്‍ സാധിക്കും.

കുളു മണാലി-ഹിമാചല്‍പ്രദേശ്

ഭൂംതര്‍ എയര്‍പോര്‍ട്ടാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട കുളു മണാലിക്ക് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് കുളുവിലേക്ക് വെറും 20 മിനിറ്റ് മാത്രമാണ് ദൂരം. ഒന്നര മണിക്കൂര്‍ കൊണ്ട് മണാലിയില്‍ എത്താന്‍ സാധിക്കും.

ഗാങ്‌ടോക്-സിക്കിം

പാക്യോങ് എയര്‍പോര്‍ട്ടാണ് ഗാങ്‌ടോക്കിന് അടുത്തായി സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നുതന്നെ നിങ്ങള്‍ക്ക് കാഞ്ചന്‍ജംഗയുടെ സൗന്ദര്യം ആസ്വദിക്കാം.