വെബ് ഡെസ്ക്
ജോലി സാധ്യതകളും, സുഖസൗകര്യങ്ങളും ജീവിക്കാൻ ഇടെ തിരഞ്ഞെടുക്കുന്നവരാണ് നമ്മൾ. ലോകത്ത് ജീവിക്കാൻ അനുയോജ്യമായ നഗരമേതാണ്?
വിയന്ന
ഗ്ലോബല്‍ ലീവബിലിറ്റി സൂചിക പ്രകാരം ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ വിയന്നയാണ് മുന്നില്‍. 100ൽ 98.4ആണ് വിയന്നയുടെ പോയിന്റ്
കോപ്പന്‍ഹേഗൻ
ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനാണ് വാസയോഗ്യമായ നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 98 ആണ് കോപ്പന്‍ഹാഗന് സൂചികയിലെ പോയിന്റ്
മെല്‍ബൺ
97.7 പോയിന്റുമായി ഓസ്ട്രലിയന്‍ നഗരമായ മെല്‍ബണാണ് മൂന്നാം സ്ഥാനത്ത്
സിഡ്നി
97.4 ആണ് സിഡ്നിയുടെ പോയിന്റ് നില. ഓസ്ട്രേലിയയിൽ നിന്ന് രണ്ടാമതൊരു നഗരവും ആദ്യ അഞ്ചിൽ ഇടം നേടിയെന്നത് ശ്രദ്ധേയമാണ്
വാന്‍കൂവര്‍
ജീവിക്കാന്‍ അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കനേഡിയൻ തുറമുഖനഗരമായ വാന്‍കൂവര്‍
സൂറിച്ച്
സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ നഗരമായ സൂറിച്ചാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്.
കാല്‍ഗറി
കനേഡിയന്‍ പ്രവശ്യയായ ആല്‍ബര്‍ട്ടയിലെ ഏറ്റവും വലിയ നഗരമാണ് കാല്‍ഗറി
ജനീവ
96.8 പോയിന്റോടെ ജനീവയും ഏഴാം സ്ഥാനത്താണ്. പ്രകൃതി ഭംഗിക്ക് പേരുകേട്ട നഗരമാണിത്
ടൊറന്റോ
വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിലൊന്നായ ടൊറന്റോയുടെ സ്കോര്‍ 96.5 ആണ്. ആദ്യപത്തിൽ ഇടം നേടുന്ന മൂന്നാമത്തെ കനേഡിയൻ നഗരമാണിത്
ഒസാക്ക
ജപ്പാന്റെ സാമ്പത്തിക നഗരമായ ഒസാക്ക 96 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.