വരയാടുമൊട്ടയിലേക്ക് പോകാം; പശ്ചിമഘട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാം

വെബ് ഡെസ്ക്

തിരുവനന്തപുരം ജില്ലയിലെ വരയാടുമൊട്ടയിലേക്ക് ഒരു ട്രക്കിങ് പോയാലോ!

പൊന്‍മുടി കുന്നുകളിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് വരയാടുമൊട്ട. അതികഠിനമായ ട്രക്കിങ്ങിലൂടെ മാത്രമേ ഇവിടെ എത്തിച്ചേരാനാകുള്ളു.

വരയാടുകളെ കാണാന്‍ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത.

പൊന്‍മുടി കുന്നുകള്‍ക്കും പാലോട് ബ്രെയ്മൂര്‍ കുന്നുകള്‍ക്കും കല്ലാര്‍ താഴ്‌വരയ്ക്കും ഇടയിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്.

ഈ സംരക്ഷിത മലനിരയില്‍ 13 കൊടുമുടികള്‍ ഉള്‍പ്പെടുന്നു.

മീശപുലിമലയ്ക്കും അസസ്ത്യാര്‍കൂടത്തിനും ശേഷം കേരളത്തിലെ മൂന്നാമത്തെ സാഹസിക ട്രക്കിങ് പോയിന്റാണിത്.

കല്ലാര്‍ നദി, പൊന്‍മുടി, മീന്‍മുട്ടി വെള്ളച്ചാട്ടം, മണക്കയം വെള്ളച്ചാട്ടം, ബ്രൈമൂര്‍ എസ്റ്റേറ്റ് എന്നിവ വരയാടുമൊട്ട കൊടുമുടിക്ക് സമീപമുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്

പാലോട് ഫോറസ്റ്റ് വകുപ്പിന്റെ കീഴില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ, പൊന്മുടിയിലെ ഇക്കോ ടൂറിസം ഓഫീസില്‍ നിന്നും നിശ്ചിത ഫീസ് നല്‍കി ഒരു ടീമായി വഴിയില്‍ ട്രെക്ക് ചെയ്യാന്‍ പറ്റുന്നതാണ്.

വരയാട് മുടിയില്‍ ഉള്ള മലകള്‍ കയറിയിറങ്ങിയ ശേഷം കുത്തനെ താഴേക്കിറങ്ങി കല്ലാറിലാണ് പാത അവസാനിക്കുന്നത്.

ഗോള്‍ഡണ്‍ വാലിയില്‍ നിന്നും പൊന്‍മുടിയില്‍ നിന്നുമാണ് വരയാടുമൊട്ടയിലേക്ക് പോകാന്‍ സാധിക്കുക.