ഇക്കാര്യങ്ങളറിയാതെ യാത്ര പോയാല്‍ പണി കിട്ടും; വിചിത്രമായ ചില യാത്രാ നിയമങ്ങള്‍

വെബ് ഡെസ്ക്

ച്യൂയിങ് ഗം കുറ്റകരമാണ്

നിങ്ങളുടെ യാത്ര സിംഗപ്പൂരിലേക്കാണെങ്കില്‍ അവിടെ ച്യൂയിങ് ഗം ഉപയോഗിക്കുന്നത് കുറ്റകരമാണ് (മരുന്നായി ഉപയോഗിക്കുന്നതല്ലെങ്കില്‍). കൂടാതെ അവിടെ മാലിന്യം വലിച്ചെറിയുന്നതിനും പൊതു ഇടങ്ങളില്‍ തുപ്പുന്നതിനും പിഴ ഈടാക്കും

കോഡിന്‍ അനുവദനീയമല്ല

ജപ്പാനില്‍ വേദന സംഹാരികളോ അല്ലെങ്കില്‍ കോഡിന്‍ അടങ്ങിയ വിക്‌സ് ഇന്‍ഹെലര്‍ പോലുള്ള മരുന്നുകള്‍ കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. ഈ നിയമം ലംഘിക്കുന്നവരെ നാടുകടത്തുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്യും

പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കരുത്

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നഗര പരിധിക്കുള്ളില്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നത് നിയമവിരുദ്ധമാണ്.

സിറ്റിയില്‍ ഹോണ്‍ മുഴക്കരുത്

ന്യൂയോര്‍ക്ക് നഗരത്തില്‍ ഹോണ്‍ മുഴക്കുന്നത് നിയമ വിരുദ്ധമാണ്. നിയമം തെറ്റിച്ചാല്‍ നിങ്ങളില്‍ 350 ഡോളര്‍ പിഴ ഈടാക്കും.

തിരിച്ചറിയാൻ കഴിയാത്ത വസ്ത്രം ധരിക്കരുത്

ബാര്‍ബഡോസില്‍ ആളെ മനസ്സിലാകാത്ത രീതിയില്‍ വസ്ത്രം ധരിക്കരുത്. കുട്ടികള്‍ക്ക് പോലും ഈ നിയമം ബാധകമാണ്

ബുദ്ധ ടാറ്റുകള്‍ പാടില്ല

ശ്രീലങ്കയില്‍ ബുദ്ധന്റെ ചിത്രങ്ങളോട് മോശമായി പെരുമാറുന്നത് കുറ്റകരമാണ്. ബുദ്ധന്റെ രൂപം ശരീരത്തിൽ ടാറ്റു ചെയ്താൽ നിങ്ങളെ രാജ്യത്ത് നിന്ന് നാടുകടത്തുകയോ അവിടേക്ക് പ്രവേശിക്കുന്നത് വിലക്കേർപ്പെടുത്തുകയോ ചെയ്യും

പരസ്യ ചുംബനം ശിക്ഷാർഹം

ദുബായില്‍ പരസ്യമായി ചുംബിക്കുന്നത് നിങ്ങളെ ജയിലില്‍ അടക്കാന്‍ കഴിയുന്ന തരത്തിലുള്ള വലിയ ശിക്ഷയാണ്.

ഹീലുകള്‍ ധരിക്കുന്നത് ഒഴിവാക്കുക

ഗ്രീസിൽ അക്രോപോളീസ് പോലുള്ള ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ സ്മാരകങ്ങള്‍ക്ക് കേടുപാട് വരുന്നത് തടയാന്‍ ഹീല്‍സ് നിരോധിച്ചു. റോമിലെ കൊളോസിയവും ഈ നിയമം നടപ്പിലാക്കാന്‍ പദ്ധതിയിടുന്നു.

കറന്‍സിയില്‍ ചവിട്ടരുത്

തായ്‌ലന്‍ഡ് കറന്‍സിയില്‍ രാജാവിന്റെ ചിത്രമുള്ളതിനാല്‍ അതില്‍ ചവിട്ടുന്നത് അവരുടെ മഹത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്.