ഫുഡ് അടിച്ചൊരു ട്രിപ്പ് പോയാലോ ?

വെബ് ഡെസ്ക്

യാത്രകൾ ആസ്വദിക്കുന്നവർക്ക് ബാഗുമെടുത്തിറങ്ങാൻ പറ്റിയ അവധിക്കാലമാണ് ഇപ്പോൾ. യാത്ര പോകുന്നത് സ്ഥലങ്ങൾ കാണാൻ മാത്രമല്ലല്ലോ... ഓരോ രാജ്യങ്ങളിലെയും ഒരോ ഇടങ്ങളിലെയും രുചികൾ കൂടി ആസ്വദിക്കണ്ടേ?

പല സ്ഥലങ്ങളിലും യാത്രക്കാരെ കാത്തിരിക്കുന്നത് അടിപൊളി രുചികളാകും. അവയിൽ തനത് ഭക്ഷണ വിഭവങ്ങളും വ്യത്യസ്ത കൂട്ടുകളുമൊക്കെ ഉൾപ്പെടാം. മോഡേൺ ഹോട്ടലുകളിൽ വിശിഷ്ടമായ മെനു ഉണ്ടെങ്കിലും സ്ട്രീറ്റ് ഫുഡ് തിരഞ്ഞുപിടിച്ച് പോകുന്നവരും ഏറെയാണ്

ഗ്രീസ്

രുചികളുടെ പറുദീസയാണ് ഗ്രീസ്. ഗ്രീക്ക് വിഭവങ്ങളായ മൗസാക്ക, കൂർഗെറ്റ് ബോൾ, പീതാ, ഒലിവ് എന്നിവയാണ് പ്രധാനമായും കഴിക്കേണ്ടത്

ഇന്ത്യ

ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത രുചികളുള്ള ഇന്ത്യയിൽ വിദേശികൾക്കും യാത്ര ചെയ്യുന്നവർക്കും ഏറ്റവും ഇഷ്ടം സ്ട്രീറ്റ് ഫുഡ് തന്നെയാണ്. സുഗന്ധ വ്യഞ്ജനങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന ചെറു പലഹാരങ്ങൾ ആണ് ഏറ്റവും പ്രിയം

Bartosz Hadyniak

ഇറ്റലി

പിസ്സ, ജലാറ്റോ, പാസ്ത, റിസോട്ടോ തുടങ്ങി മലയാളികൾക്കും ഇഷ്ടമുള്ള കോസ്റ്റ്ലി വിഭവങ്ങളൊക്കെ ഇറ്റലിക്കാരാണ്

ഫ്രാൻസ്

പൊട്ടറ്റോ ഡൊഫിനോസ്, കസോലെറ്റ്, കൊക്കോവിന്‍ തുടങ്ങി സിനിമകളിലെ റിച്ച് കഥാപാത്രങ്ങളുടെ ഭക്ഷണ പട്ടികയില്‍ ഇടം നേടിയവയെല്ലാം ഫ്രഞ്ച് രുചികളാണ്

തായ്‌ലൻഡ്

ഭക്ഷണ പ്രിയരുടെ പറുദീസയാണ് തായ്‌ലൻഡ്. തായ്‌ലൻഡിലെ കമ്പോളങ്ങളിൽ സ്ട്രീറ്റ്‌ ഫുഡുകൾ നിറയാത്ത സമയമില്ല. കഴിച്ചാലും കഴിച്ചാലും മതിയാവാത്ത രുചികളാണ് ഇവിടെ കാത്തിരിക്കുന്നത്

വിയറ്റ്നാം

സുഗന്ധ വ്യഞ്ജനങ്ങളുടെ രുചി ഇഷ്ടപ്പെടുന്നവർക്ക് വിയറ്റ്നാമിലേക്ക് ട്രിപ്പ് പോകാം. ആരോഗ്യവും രുചിയും ഒരുപോലെ കണക്കിലെടുത്ത് രുചികരമായ ഹെർബുകൾ ചേർത്തുണ്ടാക്കുന്ന സ്‌പൈസി ഫുഡുകളും ഡ്രിങ്കുകളുമാണ് വിയറ്റ്നാമിനെ വ്യത്യസ്തമാക്കുന്നത്