വെബ് ഡെസ്ക്
നഗരങ്ങളെ സംബന്ധിച്ചെടുത്തോളം പൊതുഗതാഗതമെന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. റോഡുകളില്‍ വര്‍ധിച്ച് വരുന്ന ട്രാഫിക് നമ്മുടെ ദൈംനിദിന ജീവിതത്തിന് മാത്രമല്ല പരിസ്ഥിതിക്കും ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്
ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള മികച്ച 10 നഗരങ്ങൾ ഏതൊക്കെയെന്ന് നോക്കാം
ബെര്‍ലിന്‍
ബെർലിനിലെ 97 ശതമാനം ജനങ്ങളും തങ്ങളുടെ നഗരത്തിലെ ഗതാഗത ശൃംഖലയെ പ്രശംസിക്കുന്നവരാണ്. നഗരത്തിനകത്തോ പുറം ജില്ലകളിലോ, പൊതുഗതാഗതം ഉപയോഗിച്ച് എളുപ്പത്തിലും സുഖകരമായും സുരക്ഷിതമായും യാത്ര ചെയ്യാം. ഭൂഗർഭ, ലൈറ്റ്-റെയിൽ ട്രെയിനുകളും ബസുകളും ട്രാമുകളും ഉൾപ്പെടുന്ന വിപുലവും പൊതുഗതാഗത ശൃംഖല ബെർലിനിലുണ്ട്
പ്രാഗ്
യൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരമാണ് പ്രാഗ്. യൂറോപ്പിലെ ഏറ്റവും മികച്ചതും വിശ്വസനീയവുമായി വിലയിരുത്തപ്പെടുന്ന വിപുലമായ പൊതുഗതാഗത ശൃംഖല പ്രാഗിലുണ്ട്. വളരെ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ പൊതുഗതാഗത സംവിധാനമാണിവിടെ
ടോക്യോ
ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങളിൽ ഒന്നാണ് ടോക്കിയോയിലേത്. തദ്ദേശവാസികൾക്ക് മാത്രമല്ല, ജാപ്പനീസ് ഇതര ഭാഷ സംസാരിക്കുന്നവർക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതാണ് ടോക്കിയോയിലെ പൊതുഗതാഗതം
കോപ്പന്‍ഹേഗന്‍
കോപ്പൻഹേഗനിലെ പൊതുഗതാഗത സംവിധാനം ലോകത്തിലെ ഏറ്റവും കാര്യക്ഷമവും വിശ്വസനീയവുമായ ഒന്നാണ്. ട്രെയിനുകള്‍, ബസുകള്‍, വാട്ടര്‍ ബസുകള്‍ എന്നിങ്ങനെ വിപുലമായ ഗതാഗത സംവിധാനങ്ങളാണിവിടെയുളളത്
സ്റ്റോക്ക്‌ഹോം
സ്റ്റോക്ക്ഹോമിലെ പൊതുഗതാഗതം വളരെ കാര്യക്ഷമവും സുരക്ഷിതവും സൗകര്യപ്രദവുമാണ്. ഭൂഗർഭ ട്രെയിനുകൾ (ടി-ബാന), യാത്രാ ട്രെയിനുകൾ, ബസുകൾ എന്നിവയുടെ വിപുലമായ ശൃംഖലയാണ് സ്റ്റോക്ക്ഹോമിലുള്ളത്
സിംഗപ്പൂര്‍
വേഗതയേറിയതും കാര്യക്ഷമവും അത്യാധുനികവുമായ ഗതാഗത സംവിധാനമാണ് സിംഗപ്പൂരിലേത്
ഹോങ്കോങ്
ടാക്സി, ഫെറി, റെയിൽ, ബസ് അല്ലെങ്കിൽ ട്രാം എന്നിങ്ങനെ ഹോങ്കോങ്ങിൽ പൊതു ഗതാഗതത്തിനായി ധാരാളം സംവിധാനങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവും പൊതുഗതാഗത സംവിധാനങ്ങളിലൊന്നാണ് ഹോങ്കോങ്
തായ്‌പേയ്
ഏഷ്യയിലെ ഏറ്റനും എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന നഗരമാണ് തായ്‌പേയ്. തായ്‌പേയിയുടെ പൊതുഗതാഗത വിവരങ്ങളിൽ ഭൂരിഭാഗവും Google Maps-ൽ ലഭ്യമായതുകൊണ്ട് ഭാഷാ തടസ്സങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. എല്ലാ തായ്‌പേയ് മെട്രോ സ്റ്റേഷന്റെ പേരുകളും ബസ് സ്റ്റോപ്പിന്റെ പേരുകളും ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും പ്രദർശിപ്പിച്ചിട്ടുണ്ടാകും
ഷാങ്ഹായ്
23 ദശലക്ഷത്തിലധികം നിവാസികളുള്ള ചൈനയിലെ ഏറ്റവും വലിയ നഗരമാണ് ഷാങ്ഹായ്. ബസുകൾ, ട്രോളി ബസുകൾ, ടാക്സികൾ, മെട്രോ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിപുലമായ പൊതുഗതാഗത സംവിധാനമാണ് ഷാങ്ഹായിലുള്ളത്
ആംസ്റ്റേര്‍ഡാം
മെട്രോകൾ, ബസുകൾ, ട്രാമുകൾ, ഫെറികൾ, ട്രെയിനുകൾ എന്നിവയുൾപ്പെടെ ശ്രദ്ധേയമായ പൊതുഗതാഗത ശൃംഖലയാണ് ആംസ്റ്റർഡാമിനുള്ളത്
മുംബൈ
ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള 19 നഗരങ്ങളിൽ മുംബൈയും ഉൾപ്പെടുന്നു. ലോക്കൽ ട്രെയിനുകൾക്ക് പേരുകേട്ട മുംബൈ കഴിഞ്ഞ വർഷം ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകളും അവതരിപ്പിച്ചിരുന്നു