ജനസംഖ്യാടിസ്ഥാനത്തിലെ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങൾ

വെബ് ഡെസ്ക്

നഗരങ്ങളെ പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാറുണ്ട്. ജനസംഖ്യയുടെ അടിസ്ഥാനത്തിലും വലിയ നഗരങ്ങള്‍, ചെറിയ നഗരങ്ങള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ഉണ്ടാകാറുണ്ട്

ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങള്‍ ഏതൊക്കെയെന്ന് നോക്കിയാലോ

ടോക്യോ (ജപ്പാന്‍)

ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ കണക്കുകള്‍ പ്രകാരം 3.7 കോടിയിലധികം ജനങ്ങള്‍ താമസിക്കുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നഗരമാണ് ടോക്യോ

ഡല്‍ഹി

രണ്ടാമത്തെ വലിയ നഗരമാണ് ഡല്‍ഹി. 3.1 കോടിയാണ് ഇവിടുത്തെ ജനസംഖ്യ

ഷാന്‍ങ്കായ് (ചൈന)

ചൈനയിലെ തന്നെ ജനപ്പെരുപ്പമുള്ള നഗരങ്ങളിലൊന്നാണ് ഷാന്‍ങ്കായ്. 2.7 കോടിയാണ് ഇവിടുത്തെ ജനസംഖ്യ

ധാക്ക (ബംഗ്ലാദേശ്)

ലോകത്തിലെ നാലാമത്തെ ജനസംഖ്യ കൂടിയ നഗരമാണ് ധാക്ക. 2.3 കോടിയിലധികം ജനസംഖ്യയാണ് ധാക്കയിലുള്ളത്

സാവോ പോളോ (ബ്രസീല്‍)

2.1 കോടി ജനസംഖ്യയുള്ള ബ്രസീലിലെ ഏറ്റവും വലിയ നഗരമാണ് സാവോ പോളോ

മെക്‌സിക്കോ സിറ്റി (മെക്‌സിക്കോ)

രണ്ട് കോടി ജനങ്ങളുള്ള മെക്‌സിക്കോ സിറ്റിയെയാണ് ആറാമത്തെ ഏറ്റവും വലിയ സിറ്റിയായി കണക്കാക്കുന്നത്

കെയ്‌റോ (ഈജിപ്ത്)

2023ലെ ലോക ജനസംഖ്യാ റിപ്പോര്‍ട്ട് അനുസരിച്ച് കെയ്‌റോ ഏഴാമത്തെ സ്ഥാനത്താണുള്ളത്. കെയ്‌റോയിലും രണ്ട് കോടി ജനങ്ങളാണ് താമസിക്കുന്നത്

മുംബൈ

രണ്ട് കോടിയിലധികം ജനങ്ങളുള്ള മുംബൈയും ജനസംഖ്യ പ്രകാരമുള്ള ഏറ്റവും വലിയ നഗരങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.