എല്ലാ തരം ചര്‍മങ്ങള്‍ക്കും ഒറ്റമൂലി- ബനാന ഫേസ് പാക്ക്

വെബ് ഡെസ്ക്

1. എണ്ണ മയമുള്ള ചര്‍മത്തിന് ഒരു പപ്പായയുടെ നാലില്‍ ഒരു ഭാഗവും, തൊലികളഞ്ഞ സാലഡ് വെള്ളരിയുടെ നാലില്‍ ഒരു ഭാഗവും, ഒരു വാഴപഴവും ഒരുമിച്ച് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. തയ്യാറാക്കിയ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക.

2. മുഖക്കുരുവും പാടുകളും മാറ്റുന്നതിന്

ഒരു ടീസ്പൂണ്‍ ആര്യവേപ്പില പേസ്റ്റും (കുറച്ച് ആര്യവേപ്പില അരച്ചെടുക്കുക) അര ടീസ്പൂണ്‍ മഞ്ഞപ്പൊടിയും ഒരു വാഴപ്പഴം തൊലിയുള്‍പ്പെടെ ചേര്‍ത്ത് അരച്ചെടുക്കുക. തയ്യാറാക്കിയ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയുക.

3. വരണ്ട ചര്‍മത്തിനായി

അര മുറി വാഴപ്പഴം ഫോര്‍ക്ക് വെച്ച് ഉടച്ചെടുത്ത ശേഷം, 1 ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതം ആക്കുക. നാടന്‍ തേന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. തയ്യാറാക്കിയ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം, ഇളം ചൂടുവെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകി കളയുക.

4. കറുത്ത പാടുകള്‍ മാറ്റുന്നതിന്

അര ടീസ്പൂണ്‍ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ കടലമാവും അരമുറി വാഴപ്പഴവുമായി ചേര്‍ത്ത് അരക്കുക. അല്‍പം വെള്ളവും ചേര്‍ക്കാം. തയ്യാറാക്കിയ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം തുടച്ച് കളയുക.

5. ആന്‍റി ഏജിങ്ങിന് വേണ്ടി

പകുതി പഴുത്ത പഴം പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. തയ്യാറാക്കിയ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ഇളം ചൂടുവെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണ ചെയ്യുക.

6. തിളങ്ങുന്ന ചര്‍മത്തിന്

പകുതി പഴുത്ത പഴം, ഒരു ടീസ്പൂണ്‍ തേന്‍, 2 ടീസ്പൂണ്‍ പച്ചപ്പാല്‍, കുറച്ച് റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് രീപത്തില്‍ അരച്ചെടുക്കുക. തയ്യാറാക്കിയ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റിന് ശേഷം വെള്ളത്തില്‍ കഴുകി കളയുക.