വെബ് ഡെസ്ക്
ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. ചര്‍മ സംരക്ഷണം സംബന്ധിച്ച് പലര്‍ക്കുമുള്ളത് തെറ്റായ ധാരണകളാണ്
സണ്‍സ്‌ക്രീന്‍ ഒഴിവാക്കല്ലേ
പുറത്തേക്കിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാൻ പലരും മടിക്കാറുണ്ട്. കെമിക്കലാണെന്ന കാരണത്താലാണിത്. എന്നാല്‍ സണ്‍സ്ക്രീനില്ലാതെ പുറത്തിറങ്ങുന്നത് ചര്‍മം കരുവാളിക്കാനിടയാക്കും.
മേക്കപ്പ് തുടച്ചുകളയൂ
മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് ചര്‍മത്തിലെ സുഷിരങ്ങള്‍ അടയുന്നതിനും അത് വഴി ചര്‍മ്മത്തില്‍ വിള്ളല്‍ മങ്ങലിനും കാരണമാകുന്നു. ഉറങ്ങുന്നതിന് മുന്‍പ് മേക്കപ്പ് നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുക
മുഖം അമിതമായി കഴുകാറുണ്ടോ?
മുഖം കഴുകുന്നത് പ്രധാനമാണ്. എന്നാല്‍ അമിതമായി കഴുകുന്നത് മുഖത്തിന് അത്ര നല്ലതല്ല. ഇടക്കിടയ്ക്ക് മുഖം കഴുകുന്നത് ചര്‍മ്മത്തിന്റെ ഈര്‍പ്പം തടസപ്പെടുത്തുന്നതിന് കാരണമാകും
മോയ്‌സ്ചറൈസിങ് മറക്കരുത്
ഈര്‍പ്പുമുള്ളതും ആരോഗ്യകരവുമായ ചര്‍മം നിലനിര്‍ത്തുന്നതിന് മോയ്‌സ്‌ചറൈസ് ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ചര്‍മത്തിന് അനുയോജ്യമായ ഒരു മോയ്‌സ്‌ചറൈസര്‍ തിരഞ്ഞെടുത്ത് രാവിലെയും വൈകിട്ടും ഉപയോഗിക്കുക
ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങൾ ശ്രദ്ധിച്ച് വാങ്ങുക
ചില ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ അമിതമായ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിരിക്കും. അതുകൊണ്ടുതന്നെ എന്തെല്ലാം ഘടകങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് പരിശോധിച്ച് മാത്രമെ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാവൂ
മുഖക്കുരു പൊട്ടിക്കാതെ സൂക്ഷിക്കുക
മുഖക്കുരു പൊട്ടിച്ച് കളയുന്നവരാണ് മിക്കവരും. എന്നാല്‍ മുഖക്കുരു പൊട്ടിക്കുന്നത് വീക്കം വരാനും ബാക്ടീരിയകളുടെ വ്യാപനത്തിനും കാരണമാകും
മുഖം കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കരുത്
മുഖം ശുദ്ധീകരിക്കാനായി ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് പലരും ചെയ്യുന്ന അബദ്ധം. ചൂടുവെള്ളത്തില്‍ സ്ഥിരമായി മുഖം കഴുകുന്നത് ചര്‍മം വരണ്ടതാക്കും