മുടിയുടെ ആരോഗ്യം സംരക്ഷിക്കാം, ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

മുടിക്കു ബലം നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണ് കാല്‍സ്യവും പ്രോട്ടീനും ഇവ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണം ക്രമം മുടിയുടെ ആരോഗ്യത്തില്‍ പ്രധാനമാണ്.

യോഗര്‍ട്ട് (കട്ടത്തൈര്): കാല്‍സ്യവും പ്രോട്ടീനുമാണ് ലഭിക്കാന്‍ കട്ടത്തൈര് കഴിക്കുക. പാലും പാല്‍ ഉല്‍പന്നങ്ങളും മികച്ചതാണ്.

Picasa

നെല്ലിക്ക: വൈറ്റമിന്‍ സിയുടെ കലവറയായ നെല്ലിക്ക കഴിക്കുന്നതു മുടിയുടെ ആരോഗ്യത്തിനും താരനകറ്റാനും നല്ലതാണ്.

മുരിങ്ങയില: മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം അയണിന്റെ കുറവാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ മുരിങ്ങയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വോള്‍നട്‌സ്: വൈറ്റമിന്‍ ഇ യും ബയോട്ടിനും അടങ്ങിയിട്ടുള്ള വോള്‍നട്‌സ് ശിരോചര്‍മത്തിനും മുടിക്കും ആരോഗ്യം നല്‍കും.

ബദാം: മുടിയഴകിന് വൈറ്റമിന്‍ ഇ അടങ്ങിയിട്ടുള്ള ബദാം നല്ലതാണ്. വെറ്റമിന്‍ ഇ ധാരാളമായുള്ള ഇലക്കറികളും ദിവസവും കഴിക്കാം.

ബദാം

മധുരക്കിഴങ്ങ്: താരനും വരള്‍ച്ചയും അകറ്റി ശിരോചര്‍മം ആരോഗ്യമുള്ളതാക്കാന്‍ ബീറ്റാകരോട്ടിനും വൈറ്റമിന്‍ എയും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് ഗുണം ചെയ്യും.

ഫ്‌ലാക്‌സ് സീഡ്‌സ്: മുടി വളരാന്‍ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ വസ്തുവാണ് ഫ്‌ലാക്‌സ് സീഡ്.

കൂണ്‍: കോപ്പറിന്റെ അളവ് ധാരാളമുള്ള ഭക്ഷണ സാധനമാണ് കൂണുകള്‍. താരന്‍ അകറ്റുന്ന സെലീനിയവും ഇവയിലടങ്ങിയിട്ടുള്ളതിനാല്‍ മുടിയുടെ ആരോഗ്യത്തിന് കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പംപ്കിന്‍ സീഡ്‌സ്: കോപ്പര്‍, സിങ്ക്, സെലീനിയം, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, മഗ്നീഷ്യം. മുടിക്കാവശ്യമായ മിക്ക പോഷകങ്ങളും അടങ്ങിയ ആഹാരപദാര്‍ഥമാണ് മത്തന്‍കുരു.