മുഖവും ചർമ്മവും തിളങ്ങും; കരുവാളിപ്പ് അകറ്റാൻ കോഫി മാസ്ക്

വെബ് ഡെസ്ക്

സൂര്യപ്രകാശം കൊള്ളുക എന്നത് ശരീരത്തിന് വളരെ പ്രധാനമാണ്. സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മം മെലാനിൻ ഉൽപാദനം വർദ്ധിപ്പിക്കുന്നു

മെലാനിൻ ചില ഭാഗങ്ങളിൽ മാത്രമായി കൂടുന്നത് ചർമ്മത്തിൽ പാടുകളായി കാണപ്പെടാം. ഇതിനെ ഹൈസപ്പർപിഗ്മെൻ്റേഷൻ എന്ന് പറയുന്നു

സൂര്യ പ്രകാശം ഏൽക്കുന്നത് കരിവാളിപ്പിനൊപ്പം അമിതമായി മുഖക്കുരു, ചർമ്മത്തിലെ പൊള്ളൽ, ചുളിവുകൾ എന്നിവയ്ക്കും കാരണമാകുന്നു

കരിവാളിപ്പ് അകറ്റുന്നതിനുള്ള നല്ലൊരു  പ്രതിവിധിയാണ് കോഫി. ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള പ്രകൃതിദത്തവും എളുപ്പത്തിൽ ലഭ്യമായതുമായ ഉൽപ്പന്നമാണ് കാപ്പി. ഇത് നല്ലൊരു എക്സ്ഫോളിയന്റ് കൂടിയാണ്

കാപ്പിയും തേനും മാസ്ക്

ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടി ഒരു ടേബിൾസ്പൂൺ തേനിൽ കലർത്തുക, രണ്ടും നന്നായി ഇളക്കുക. നിങ്ങളുടെ മുഖത്ത് മുഴുവൻ പുരട്ടി 20 മിനിറ്റ് ശേഷം സാധാ വെള്ളത്തിൽ കഴുകുക

കാപ്പിയും പാലും മാസ്ക്

ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടി ഒന്നോ രണ്ടോ ടേബിൾസ്പൂൺ പാലുമായി കലർത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. 10-15 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയാം

കാപ്പി, കറ്റാർ വാഴ ജെൽ മാസ്ക്

കാപ്പിപ്പൊടി കറ്റാർ വാഴ ജെല്ലുമായി തുല്യ അളവിൽ യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഈ പേസ്റ്റ് പുരട്ടിയതിന് ശേഷം 15-20 മിനിറ്റ് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം

കാപ്പി, പഞ്ചസാര, എണ്ണ മാസ്ക്

അര കപ്പ് നാടൻ കാപ്പി, അര കപ്പ് ബ്രൗൺ ഷുഗർ, കാൽ കപ്പ് വെളിച്ചെണ്ണ, 2 ടേബിൾസ്പൂൺ വെള്ളം എന്നിവ എടുക്കുക. മുകളിൽ പറഞ്ഞ ചേരുവകൾ മിക്‌സ് ചെയ്ത് സ്‌ക്രബ് രൂപത്തിലാക്കി ശരീരത്തിൽ 1-2 മിനിറ്റ് മസാജ് ചെയ്യുക, ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഈ സ്‌ക്രബ് ഉപയോഗിക്കുക