ചുരുണ്ട് ഇടതൂര്‍ന്ന മുടി ഇഷ്ടമാണോ, കേളിങിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെബ് ഡെസ്ക്

മുടിയിഴകൾക്കു ചുരുളുകൾ നൽകിയാൽ എളുപ്പത്തിൽ മുടിക്ക് ഉള്ളു തോന്നിക്കാം. എന്നാല്‍ ഹെയർ കേളർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍.

കേളർ മികച്ച ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കാം.  മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സെറാമിക് കോട്ടിങ് ഉള്ള കേളിങ് അയൺസും കേളിങ് വാൻഡ്സും ഗുണം ചെയ്യും

കേളറും കേളിങ് സ്റ്റൈലും തീരുമാനിക്കും മുന്‍പ് ടൈറ്റ് സ്പൈറല്‍ കേൾസ്, റെട്രോ വേവ്സ്, റിങ്‌ലെറ്റ് കേൾസ് തുടങ്ങിയ വിഭാഗങ്ങളെ കുറിച്ച് പഠിക്കാം.

കേളിങ്ങില്‍ പ്രീ സ്റ്റൈലിങിന് അതിന്റെതായ പ്രാധാന്യമുണ്ട്. തല കഴുകി രണ്ടാം ദിവസം കേളിങ് ചെയ്യുന്നതാണ് ഉത്തമം.

പല സെക്‌ഷനുകളാക്കി മുടി കേൾ ചെയ്യാം. ചുരുട്ടിയശേഷം ഭാഗങ്ങളാക്കി മുടിച്ചുരുളുകൾ താഴെ നിന്നു മുകളിലേക്കു തലയിൽ പിൻ ചെയ്തു വയ്ക്കാം. മുഴുവൻ മുടിയും കേൾ ചെയ്തു പിൻ ചെയ്തശേഷം അവസാനം അഴിച്ചിടാം.

കേളർ ഉപയോഗിക്കും മുന്‍പ് ഹീറ്റ് പ്രൊട്ടക്‌ഷൻ സ്പ്രേ പുരട്ടണം. മുടി ചുരുട്ടിയശേഷം ഫിനിഷിങ് സ്പ്രേയും വേണം. ചുരുളുകൾ ഏറെ നേരം സുന്ദരമായി നിലനിൽക്കാൻ ഇതു സഹായിക്കും.

മുടിയിലെ സ്വാഭാവിക എണ്ണമയം കൂടി ചേരുമ്പോൾ ചുരുളുകൾ ഭംഗിയായിരിക്കും.