എന്തൊക്കെ ചെയ്തിട്ടും നിങ്ങളുടെ മുഖത്തെ കരുവാളിപ്പ് മാറുന്നില്ലേ? ഇത് ചെയ്യൂ, തീർച്ചയായും ഫലം ചെയ്യും

വെബ് ഡെസ്ക്

തൈര്

ചർമത്തിന് തണുപ്പ് ലഭിക്കാൻ മാത്രമല്ല മുഖത്തെ കരുവാളിപ്പ് മാറാനും തൈര് ഉത്തമമാണ്.തൈര് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക, ഫലം തീർച്ച

നാരങ്ങാ നീര്

നാരങ്ങാ നീര് വെള്ളത്തിൽ ചാലിച്ച് മുഖത്തു പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക.എണ്ണമയം മാറ്റി മുഖം തിളക്കമുള്ളതാക്കി മാറ്റാൻ നാരങ്ങാ നീര് സഹായിക്കും

തക്കാളി

തക്കാളിക്ക് ഗുണങ്ങളേറെയുണ്ടെങ്കിലും, പഴുത്ത തക്കാളിയാണ് മുഖത്തിന് നല്ലത്.പഴുത്ത തക്കാളിയുടെ മാംസളമായ ഭാഗവും, നീരും ചർമ്മത്തിന് ഏറെ ഫലം ചെയ്യും .തക്കാളി നീര് മുഖത്ത് പുരട്ടുന്നതും, തക്കാളി മുറിച്ച് മുഖത്ത് ഉരസുന്നതും ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കും

കാപ്പിപ്പൊടി

ശുദ്ധമായ കാപ്പിപ്പൊടി തേനിൽ ചാലിച്ച് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുക.എത്ര വലിയ കരിവാളിപ്പ് ആണെങ്കിലും കാപ്പിപ്പൊടി അത് മാറ്റിയിരിക്കും, തീർച്ച

പേരയിലയും, മഞ്ഞളും

പേരയിലയും, മഞ്ഞളും ചർമ്മ സംരക്ഷണത്തിന് ഏറെ ഫലപ്രദമാണ് .പേരയിലയുടെ തളിര് ഇലയും, മഞ്ഞളും കൂടി മുഖത്തു അരച്ചിട്ട് 15-20 മിനിറ്റിന് ശേഷം കഴുകി കളയുക. മുഖത്തിന്റെ തിളക്കം കൂടുക മാത്രമല്ല, മുഖക്കുരു മാറാനും ഇത് ഉത്തമമാണ്

ചന്ദനപ്പൊടിയും റോസ് വാട്ടറും

ചന്ദനപ്പൊടി റോസ് വാട്ടറിൽ ചാലിച്ച് മുഖത്തു പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയുക .മുഖകാന്തിയും, നിറവും കൂടാൻ ഇത് സഹായിക്കും

പാൽ

പാൽ മുഖത്തെ കരുവാളിപ്പ് മാറ്റാൻ നല്ലതാണ്.തിളപ്പിച്ചാറിയ പാൽ ആണ് ചർമ്മത്തിൽ പുരട്ടേണ്ടത്.പാൽ മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുക

മുൾട്ടാണി മിട്ടി

മുൾട്ടാണി മിട്ടി തൈരിനൊപ്പമോ, റോസ് വാട്ടറിനൊപ്പമോ ചേർത്ത് മുഖത്ത് പുരട്ടുക.ചർമ്മം വലിഞ്ഞു തുടങ്ങുന്നതിന് മുമ്പേ തണുത്ത വെള്ളത്തിൽ കഴുകണം.മുഖത്തെ കരുവാളിപ്പ് മാറാനും, എണ്ണമയം മാറാനും ഇത് ഏറെ നല്ലതാണ്

തേൻ

തേൻ മുഖത്തു പുരട്ടുന്നത് മുഖം മിനുസമുള്ളതും, തിളക്കമുള്ളതുമാക്കി മാറ്റാൻ സഹായിക്കുന്നു .തേൻ മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്ത ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകുക