ഫേസ് സ്ക്രബുകൾ ഇനി വീട്ടിൽതന്നെ തയ്യാറാക്കാം

വെബ് ഡെസ്ക്

ചർമത്തിന്റെ യുവത്വവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നവയാണ് ഫേസ് സ്‌ക്രബുകൾ. ചർമപ്രശ്‍നങ്ങളെ പ്രതിരോധിക്കാനും സ്ക്രബുകൾക്കാകും

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഫേസ് സ്ക്രബുകൾ തയ്യാറാക്കാം

തേനും പഞ്ചസാരയും ഉപയോഗിച്ചുള്ള സ്ക്രബ് : ഒരു ടേബിൾ സ്പൂൺ തേനും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും മിക്സ് ചെയ്യുക. വൃത്താകൃതിയിൽ മുഖത്ത് മൃദുവായി മസാജ് ചെയ്യുക. അൽപനേരത്തിന് ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം

ഓട്സ്, തൈര് സ്ക്രബ് : ഒരു ടേബിൾ സ്പൂൺ വൈറ്റ് ഓട്സ് ഒരു ടേബിൾ സ്പൂൺ തൈരുമായി മിക്സ് ചെയ്യുക. മൃദുവായി മുഖത്ത് സ്‌ക്രബ് ചെയ്യുക. അൽപ്പസമയത്തിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം

കാപ്പിക്കുരു സ്ക്രബ് : ഒരു ടേബിൾ സ്പൂൺ കാപ്പിക്കുരു പൊടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കാം. വൃത്താകൃതിയിൽ മൃദുവായി മുഖത്ത് സ്‌ക്രബ് ചെയ്യാം. ശേഷം വെള്ളം കൊണ്ട് നന്നായി കഴുകി കളയുക

ബേക്കിങ് സോഡാ സ്ക്രബ്: ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡയിൽ ആവശ്യത്തിന് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. മുഖത്ത് വൃത്താകൃതിയിൽ മസാജ് ചെയ്യാം. വെള്ളം കൊണ്ട് കഴുകി കളയുക

സ്ട്രോബറി, തേൻ സ്ക്രബ് : രണ്ടോ മൂന്നോ സ്ട്രോബറി ചതച്ച് ഒരു ടേബിൾ സ്പൂൺ തേനിൽ കലർത്തുക. മിശ്രിതം ഉപയോഗിച്ച് വൃത്താകൃതിയിൽ മുഖത്ത് മസാജ് ചെയ്യുക. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം

കുക്കുമ്പർ, ഉപ്പ് സ്ക്രബ്: ഒരു പകുതി വെള്ളരി നന്നായി അരച്ച് ഒരു ടേബിൾ സ്‌പൂൺ ഉപ്പ് ചേർത്ത് ഇളക്കുക. മുഖത്ത് സ്ക്രബ് ചെയ്ത ശേഷം കഴുകി കളയാം

അവക്കാഡോ, തേൻ സ്‌ക്രബ് : പകുതി പഴുത്ത അവക്കാഡോ ചതച്ച ഒരു ടേബിൾ സ്പൂൺ തേനിൽ കലർത്താം. മുഖത്ത് മൃദുവായി സ്കബ് ചെയ്യാം. 15 മിനിറ്റിന് ശേഷം മുഖം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം