ചർമസംരക്ഷണം പൂക്കളിലൂടെ

വെബ് ഡെസ്ക്

സൂര്യകാന്തി

ഉണക്കിപ്പൊടിച്ച സൂര്യകാന്തി പൂക്കള്‍ പാലിലോ റോസ്‌വാട്ടറിലോ മിക്‌സ് ചെയ്ത് പുരട്ടുന്നത് ചര്‍മത്തിന് തിളക്കം കൂട്ടാനും ടാന്‍ നീക്കം ചെയ്യാനും സഹായിക്കും. ഇത് ചര്‍മത്തെ ചെറുപ്പമാക്കി നിര്‍ത്തുന്നു.

റോസ്

റോസിന് ചര്‍മത്തിലെ തണുപ്പ് നിലനിര്‍ത്താനും മോയ്‌സചറൈസ് ചെയ്യാനും കഴിയും. മുഖക്കുരുവില്ലാതാക്കാനും പാടുകള്‍ മായ്ക്കാനും റോസ് വാട്ടര്‍ നല്ലതാണ്.

ആമ്പല്‍

ആമ്പലിന്റെ ഇതളുകള്‍ അരച്ചെടുത്ത് ഫേസ്മാസ്‌ക് രൂപത്തില്‍ ഉപയോഗിക്കുന്നത് മുഖം ചുവന്ന് തടിക്കുക, ചുണങ്ങ് തുടങ്ങിയ ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ ഔഷധമാണ്. ഇത് ചര്‍മത്തെ ഈര്‍മുള്ളതാക്കി സൂക്ഷിക്കുന്നു.

താമര

മുഖക്കുരുവും അതിന്റെ പാടുകളും അകറ്റുവാന്‍ താമര ഉപയോഗിച്ചുള്ള ഫേസ്മാസ്‌ക്ക് ഉത്തമമാണ്. വിറ്റാമിനുകളുടെ ഉറവിടമായ ഈ പുഷ്പം ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കി വയ്ക്കുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.

ജമന്തി

കലണ്ടുല എന്നും അറിയപ്പെടുന്ന ജമന്തിയുടെ ഫേസ്മാസ്‌ക് ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നു. തേനിലും പാലിലും മിക്‌സ് ചെയ്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം

ശംഖുപുഷ്പം

ഇത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കൂടാതെ മുഖക്കുരു ഇല്ലാതാക്കുകയും മുഖത്തെ പാടുകള്‍ കുറയ്ക്കുകയും ചെയ്യുന്നു. മുഖത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാനും ശംഖുപുഷ്പം ഉത്തമമാണ്.

ചെമ്പരത്തി

ചെമ്പരത്തിയുടെ ഇലകളും പൂക്കളും ഒരുപോലെ ഉപയോഗപ്രദമാണ്. ആന്റി ഓക്‌സിഡന്റുകളുടെ സമൃദ്ധമായ കലവറ എന്ന നിലയില്‍ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഇത് ഫലപ്രദമാണ്. കൂടാതെ മുഖത്തെ ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു.

മുല്ല

ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താനും മിനുസപ്പെടുത്താനും മുല്ല ഫലപ്രദമാണ്. കൂടാതെ ഇത് മുഖത്തെ പാടുകളും ചുളിവുകളും ഇല്ലാതാക്കുകയും വരണ്ട ചര്‍മത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു.