വെബ് ഡെസ്ക്
മുഖകാന്തി വ്യായാമത്തിലൂടെ വര്‍ധിപ്പിക്കാം. സിംപിളായ ചില വഴികളുണ്ട്
നെറ്റിയിലെ ചുളിവുകള്‍ അകറ്റും ഫോര്‍ഹെഡ് സ്മൂത്തര്‍
മുഷ്ടി ചുരുട്ടി നെറ്റിയുടെ ഇരുവശത്തും കണ്ണിന്റെ രണ്ടു വശങ്ങളിലായി മസാജ് ചെയ്യാം. അമിതമായി പ്രഷര്‍ ചെലുത്തരുത്
മാനുവല്‍ ഫെയ്‌സ് ലിഫ്റ്റ്
സ്‌മൈല്‍ ലൈന്‍സിനെ നിയന്ത്രിച്ച് മുഖം ടോണ്‍ ചെയ്യാനുള്ള വ്യായാമമാണിത്. രണ്ടു കവിളുകളിലും വായു നിറയെ ഉള്‍ക്കൊള്ളിച്ച് കവിളുകള്‍ വീര്‍പ്പിച്ച് വച്ച് കവിളിലെ മസിലുകള്‍ക്ക് വ്യായാമം നല്‍കാം
ടെംപിള്‍ ലിഫ്റ്റ്
നെറ്റിക്കു താഴെയായി കണ്ണിന്റെ ഇരു വശത്തും ഉള്ള ചര്‍മത്തെ പതുക്കെ ഉയര്‍ത്തി പിടിക്കുന്ന എക്‌സര്‍സൈസ് പതിവാക്കുന്നതിലൂടെ കണ്‍പോളകള്‍ ഇടിഞ്ഞു തൂങ്ങുന്നതിനെ പ്രതിരോധിക്കാം
പപ്പെറ്റ് ഫെയ്സ്
കവിളിലെ സ്‌കിന്‍ അയഞ്ഞു തൂങ്ങുന്നതിനെ പ്രതിരോധിക്കാന്‍ പപ്പെറ്റ് ഫെയ്സ് സഹായിക്കും. പല്ലുകള്‍ നന്നായി കാണും വിധം ചിരിച്ച് രണ്ടു കൈപ്പടങ്ങളും കവിളിന്റെ ഇരു വശങ്ങളിലും പിടിച്ച് വിരലുകള്‍ കൊണ്ട് ഈ ഭാഗത്തെ ചര്‍മം മുകളിലേക്ക് സ്‌ട്രെച്ച് ചെയ്യുക
ഓ ഫെയ്സ്
ചുണ്ടുകള്‍ 'ഓ' എന്ന് ഉച്ചരിക്കുന്നതു പോലെ പിടിക്കുകയും ശേഷം ഇനി പല്ലുകള്‍ നന്നായി കാണും പോലെ ചിരിക്കുകയും ചെയ്യുക