ചര്‍മസംരക്ഷണത്തിന് നെയ്യ് കഴിക്കുക മാത്രമല്ല, പുരട്ടുകയും ചെയ്യാം

വെബ് ഡെസ്ക്

നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു ആരോഗ്യകരമായ ഭക്ഷണമാണ് നെയ്യ്. ഇവ ചര്‍മ്മ സംരക്ഷണത്തിനും വളരെ ഉത്തമമായ ഒന്നാണ്

ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു

നെയ്യില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ഫാറ്റി ആസിഡ് എന്നിവ ചര്‍മത്തിന് നല്ലൊരു മോയിസ്ചറൈസറാണ്. ഇത് ചര്‍മ്മത്തെ ദീര്‍ഘനേരം ഈര്‍പ്പമുള്ളതായി സൂക്ഷിക്കുന്നു

കുളിക്കുന്നതിന് മുമ്പായി എണ്ണ തേയ്ക്കുന്നത് പോലെ തന്നെ നെയ് ശരീരത്തില്‍ പുരട്ടി പതിയ മസാജ് ചെയ്ത് കൊടുക്കാം. ഇത് നിങ്ങളുടെ ചര്‍മ്മത്തെ മൃദുലവും മിനുസവും ഉള്ളതാക്കി മാറ്റുന്നു

വരണ്ട് പൊട്ടിയ ചുണ്ടുകളോട് വിട പറയാം

ചുണ്ട് വരണ്ട് ഉണങ്ങി ഇരിക്കുന്നത് കുറയ്ക്കുന്നതിനായി അല്‍പം നെയ്യ് പുരട്ടി കൊടുക്കാവുന്നതാണ്.

വിഷവസ്തുക്കളെ പുറന്തള്ളുന്നു

ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുന്ന വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് നെയ്

ദഹനം ശരിയായ രീതിയിൽ നടക്കുമ്പോൾ, ശരീരത്തിലെ എല്ലാ വിഷവസ്തുക്കളും പുറന്തള്ളപ്പെടുന്നു, ഇത് നിങ്ങളുടെ ചർമ്മത്തെയും ശുദ്ധമാക്കുന്നു, അതിനാൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

കണ്ണിനടിയിലെ കറുപ്പ് നിറം അകറ്റാം

കണ്ണിന് കീഴിലായി അല്‍പം നെയ്യ് പുരട്ടി മസാജ് ചെയ്യുക. ഇത് കണ്ണിന് നല്ല ആശ്വാസമേകുന്നതിനോടൊപ്പം കണ്ണിനടിയിലെ കറുപ്പ് അകറ്റുന്നു. കുറച്ചുനാള്‍ തുടർച്ചയായി ഉപയോഗിച്ചാല്‍ ഫലം കാണാന്‍ സാധിക്കും

ചര്‍മ്മം ചെറുപ്പമായി സൂക്ഷിക്കാം

ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ നെയ്യിന് സാധിക്കുമെന്നാണ് പറയപ്പെടുന്നത്

നെയ്യില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഡി, ഇ എന്നിവയും ആന്റിഓക്‌സിഡന്റുകളും ചര്‍മ്മത്തിലെ ചുളിവുകളും മറ്റും അകറ്റാന്‍ സഹായിക്കുന്നു