വെബ് ഡെസ്ക്
ചര്‍മമാണ് പലപ്പോഴും വ്യക്തികളുടെ പ്രായത്തെ വിളിച്ചു പറയുന്ന. ചര്‍മ സംരക്ഷണത്തിനൊപ്പം നല്ല ഭക്ഷണവും ചര്‍മാരോഗ്യത്തില്‍ പ്രധാനമാണ്.
ചര്‍മത്തിലെ മൃദുത്വവും ജലാംശവും ഇലാസ്റ്റികതയും നിലനിര്‍ത്തുന്നതിനും ചര്‍മത്തിന്റെ പോഷണത്തിനാവശ്യമായ ജലാംശവും ജീവകങ്ങളും ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്.
തൊലിയുടെ വരള്‍ച്ച കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും, വെളിച്ചെണ്ണയും ഏതെങ്കിലും മോയ്സ്ച്ചുറയ്സറും ഉപയോഗിക്കുന്നതും ഗുണം ചെയ്യും
ഇളനീര്‍, മാമ്പഴം, വെള്ളരി, കാരറ്റ്, കോവക്ക, ബീറ്റ്റൂട്ട്, ഓറഞ്ച്, പൈനാപ്പിള്‍, പൂവന്‍പഴം, ആപ്പിള്‍, പപ്പായ, മുരിങ്ങയില, മുളപ്പിച്ച ധാന്യങ്ങള്‍, നെല്ലിക്ക തുടങ്ങിയവ നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കാം.
ഇത് ഡീഹൈഡ്രേഷന്‍ തടയാന്‍ ധാരാളം വെള്ളം കുടിക്കാം. ഇത് ചര്‍മത്തിന് തിളക്കം കൂട്ടുന്നു.
ആന്റി ഓക്സിഡന്റ് ധാരാളമുള്ള പഴങ്ങളും, പച്ചക്കറികളും സാലഡ് രൂപത്തിലും, ജ്യൂസ് രൂപത്തിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
വ്യായാമം പതിവാക്കാം
ചുളിവുകളും പാടുകളും നീക്കാന്‍ ആന്റി ഓക്സിഡന്റുകള്‍ കൂടുതലുള്ള തക്കാളി, ഓറഞ്ച്, പപ്പായ എന്നിവ മുഖത്ത് മസാജ് ചെയ്യാം.
ദിവസവും 7-8 മണിക്കൂര്‍ വിശ്രമത്തിനും ഉറക്കത്തിനുമായി മാറ്റി വെയ്ക്കേണ്ടതാണ്.