ചില ശീലങ്ങള്‍ നിങ്ങളെ പ്രായക്കൂടുതല്‍ തോന്നിപ്പിച്ചേക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

വെബ് ഡെസ്ക്

തലമുടി വലിച്ച് പുറകോട്ട് കെട്ടുന്നത് നെറ്റിയില്‍ കഷണ്ടി വരാന്‍ കാരണമായേക്കാം

കഷണ്ടി ഒഴിവാക്കാന്‍ നല്ല മാര്‍ഗങ്ങളില്‍ ഒന്ന് പറ്റുമ്പോഴൊക്കെ തലമുടിയെ അലസമായി വിടാന്‍ അനുവദിക്കുകയാണ് എന്നതാണ്

തലമുടി കുറയുന്നത് പ്രായത്തെ വര്‍ധിപ്പിച്ചു കാണിക്കും. നനഞ്ഞിരിക്കുമ്പോള്‍ തലമുടി ചീകുന്നത് മുടി കൊഴിയുന്നതിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നാണ്

ചര്‍മത്തിലെ അമിതമായ എണ്ണമയം തൊലി വേഗം ചുളുങ്ങുന്നതിന് കാരണമാകും

സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് മുഖത്തു മാത്രം ഒതുക്കരുത്. ആളുകള്‍ ശ്രദ്ധിക്കുന്ന കൈകളിലും സണ്‍സ്‌ക്രീന്‍ ഉപയോഗം പതിവാക്കാം

കണ്ണുതിരുമ്മല്‍ ശീലമാക്കരുത്. ശക്തിയായി കണ്ണ് തിരുമ്മുന്നത് കണ്ണില്‍ ക്ഷീണം നിഴലിക്കാന്‍ ഇടയാകും. ക്ഷീണം നിറഞ്ഞ കണ്ണുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കും

മുഖത്ത് ഇടക്കിടെ തൊടുക, വിരലമര്‍ത്തുക, ആവശ്യത്തിലധികം മുഖം ചുളിക്കുക ഇവയെല്ലാം മുഖത്ത് ചുളിവുകള്‍ വരാന്‍ ഇടയാക്കും

നടപ്പിലും ഇരിപ്പിലും ശ്രദ്ധിക്കാം. കുനിഞ്ഞിരിപ്പ് പതിവായാല്‍ നടുവിന് ചെറിയ കൂനനുഭവപ്പെടും. ഇതു പ്രായം വര്‍ധിപ്പിച്ചു കാണിക്കും

പഴച്ചാറുകളുടെ അമിതമായ ഉപയോഗം ദോഷംചെയ്യും. പഞ്ചസാര അധിക അളവില്‍ ശരീരത്തിലെത്തുന്നതിനാലാണിത്. പഴച്ചാറിനു പകരം ഫ്രഷ് വെജിറ്റബിള്‍ സാലഡും മറ്റും ശീലമാക്കാം.

പഴങ്ങള്‍