വെബ് ഡെസ്ക്
സൂര്യ പ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് അകന്നു നില്‍ക്കാം. പകല്‍ പത്തിനും വൈകിട്ട് നാലിനും ഇടയിലുള്ള വെയിലേല്‍ക്കാതിരിക്കാന്‍ ശ്രമിക്കാം. എല്ലാ സമയവും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.
വീര്യം കൂടിയ സോപ്പുകള്‍ പോലുള്ളവ മുഖത്ത് ഉപയോഗിക്കാതിരിക്കുക. ഷേവ് ചെയ്യുമ്പോള്‍ ഷേവിങ് ക്രീമുകള്‍ ഉപയോഗിക്കുക. മോയിസ്ചറൈസുകഴും സര്‍സ്‌ക്രീനുകളും പതിവാക്കാം.
പുകവലിയോട് നോ പറയാം
പുകവലി മുഖത്ത് ചുളിവുകള്‍ വീഴ്ത്താന്‍ കാരണമാകുന്നു. മുഖത്തേക്കുള്ള രക്തയോട്ടം കുറയാന്‍ ഇടയാക്കുന്നത് കൊളാജന്‍ ഉത്പാദനത്തെ ബാധിക്കുന്നു.
ദിവസവും രണ്ട് തവണയെങ്കിലും മുഖം കഴുകുന്നത് പതിവാക്കാം. എന്നാല്‍ അമിതമായി മുഖം ക്ലെന്‍സ് ചെയ്യുന്നത് ചര്‍മത്തെ വരണ്ടതാക്കാന്‍ ഇടയാക്കുന്നു.
സമ്മര്‍ദം ഒഴിവാക്കാം
അമിതമായ മാനസിക സമ്മര്‍ദം ശരീരത്തെ എന്ന പോലെ മുഖത്തെ ചര്‍മത്തെയും ബാധിക്കുന്നു.
ധാരാളം വെള്ളം കുടിക്കാം
ശരീരത്തിലെ ജലാംശം നല്ലരീതിയില്‍ നിലനിര്‍ത്തുന്നത് മുഖത്ത് ചുളിവ് വീഴുന്നത് തടയുന്നു.
ആരോഗ്യകരമായ ഭക്ഷണം
പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ എന്നിവ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
നന്നായി ഉറങ്ങാം
നല്ല ഉറക്കം ചര്‍മാരോഗ്യത്തെ സ്വാധീനിക്കുന്നു. ദിവസവും ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കാം.
ശാരീരികമായി സജീവമാകാം
ശാരീകമായി സജീവമാകുന്നത് ചര്‍മത്തെയും ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ഓട്ടം, നടത്തം, ജിം തുടങ്ങി കായിക വ്യായാമങ്ങള്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.