ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍ ഉപയോഗിക്കാറുണ്ടോ, അറിയണം ഇക്കാര്യങ്ങള്‍

വെബ് ഡെസ്ക്

മുടിയിഴകള്‍ സ്‌റ്റൈല്‍ ചെയ്യാന്‍ എല്ലാവര്‍ക്കും താത്പര്യമാണ്. എന്നാല്‍ സ്‌റ്റൈലിങ് പ്രോഡക്റ്റ്‌സ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധയും കരുതലും അനിവാര്യമാണ്.

ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഈര്‍പ്പം പൂര്‍ണമായി നീക്കിയശേഷമേ സ്‌റ്റൈലിങ് ചെയ്യാവൂ. നനവുള്ള മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാവുന്ന തരം സ്‌ട്രെയ്റ്റനര്‍ വിപണിയിലുണ്ടെങ്കിലും ഈര്‍പ്പമുള്ള മുടിയിലെ സ്‌ട്രെറ്റ്‌നര്‍ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ബാധിക്കും.

ഹീറ്റ് പ്രൊട്ടക്റ്റന്റ് സ്‌പ്രേ അല്ലെങ്കില്‍ സീറം ഉറപ്പായും ഉപയോഗിച്ചശേഷമേ ഏതു സ്‌റ്റൈലിങ്ങും ചെയ്യാവൂ. മുടിക്ക് തിളക്കം കിട്ടാനും സീറം/ഹീറ്റ് പ്രൊട്ടക്ഷന്‍ സ്‌പ്രേ സഹായിക്കും.

ചൂടിന്റെ അളവ് അഡ്ജസ്റ്റ് ചെയ്യാനാകുന്ന സെറ്റിങ്‌സ് ഉള്ള ഹെയര്‍ സ്‌ട്രെയ്റ്റനര്‍, ഫ്‌ലാറ്റ് അയണ്‍സ് എന്നിവ വാങ്ങാം.

മീഡിയം ഹീറ്റില്‍ മുടി സ്‌ട്രെയ്റ്റ് ചെയ്യുന്നതാണ് നല്ലത്. കനമില്ലാത്ത നേര്‍ത്ത മുടിയാണെങ്കില്‍ ചെറിയ ചൂടില്‍ ഉപയോഗിക്കുക.

ഹെയര്‍ സ്‌ട്രെയ്റ്റനറുകളില്‍ സെറാമിക് പ്ലേറ്റ്‌സ് ഉള്ളതാണ് സ്റ്റീല്‍ പ്ലേറ്റ്‌സ് ഉള്ളവയേക്കാള്‍ നല്ലത്.

മുടി പല ചെറിയ ഭാഗങ്ങളായി തിരിച്ചശേഷം വേണം സ്‌ട്രെയ്റ്റ് ചെയ്യാന്‍.

മുടിയുടെ ആരോഗ്യം കാക്കാനുള്ള വഴികള്‍ തേടണം മാസത്തില്‍ ഒരു തവണ ഹെയര്‍ സ്പാ ചെയ്യാം. ഇടയ്ക്കിടെ ഹെയര്‍ മാസ്‌ക് ഉപയോഗിക്കാം

ചൂട് ഉപയോഗിച്ചു മുടി സ്‌റ്റൈല്‍ ചെയ്യുന്ന ഏതു ടൂള്‍സിന്റെയും ഉപയോഗം പരമാവധി ചുരുക്കാം. പതിവായി ചൂടേല്‍ക്കുന്നത് മുടി വരണ്ടതാക്കും, മുടി പൊട്ടിപ്പോകാനിടയാക്കും.