തിളക്കമുള്ള മുടിയിഴകൾക്ക് കോഫി ഹെയർ മാസ്ക്

വെബ് ഡെസ്ക്

തലയോട്ടിയിലെ പ്രശ്നങ്ങൾ ഇല്ലാതാക്കും, മുടിയുടെ വളർച്ച വർദ്ധിപ്പിക്കും. ആരോഗ്യകരവും തിളക്കമുള്ളതുമായ മുടിക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് കാപ്പിപ്പൊടി

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടിയിഴകൾക്കായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന കോഫി ഹെയർ മാസ്‌കുകൾ ഏതൊക്കെയെന്ന് നോക്കാം

കാപ്പി, തേൻ, ഒലിവ് ഓയിൽ മാസ്ക്

ഒരു ടീസ്പൂൺ കാപ്പിപ്പൊടി, ഒരു ടീസ്പൂൺ തേൻ എന്നിവയിൽ ഒലിവ് ഓയിൽ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുടിയിൽ പുരട്ടി 30 മിനിറ്റ് വച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം

കാപ്പി, നാരങ്ങ, തൈര് മാസ്ക്

ഒരു കപ്പ് തൈരിൽ ഒരു ടീസ്പൂൺ കാപ്പിപ്പൊടിയും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്തിളക്കുക. മാസ്ക് മുടിയിൽ പുരട്ടി 40 മിനിറ്റ് വയ്ക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ചെറുചൂട് വെള്ളത്തിൽ കഴുകി കളയാം

കാപ്പി, മുട്ടയുടെ മഞ്ഞക്കരു മാസ്ക്

ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടി, ഒരു മുട്ടയുടെ മഞ്ഞക്കരുവുമായി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിൽ പുരട്ടുക. ഇത് ഒരു മണിക്കൂർ വച്ച ശേഷം ചെറുചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ ഷാംപൂവും ഉപയോഗിച്ച് കഴുകാം

കാപ്പി, നാരങ്ങ, കറുവപ്പട്ട ഹെയർ മാസ്ക്

ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിൽ മൂന്ന് ടീസ്പൂൺ നാരങ്ങാനീരും ഒരു നുള്ള് കറുവപ്പട്ട പൊടിയും ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത് നനഞ്ഞ മുടിയിൽ പുരട്ടുക. ഒരു മണിക്കൂർ വച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം

കാപ്പി, മയൊണൈസ് ഹെയർ മാസ്ക്

ഒരു ടേബിൾസ്പൂൺ കാപ്പിപ്പൊടി, ഒരു ടീസ്പൂൺ മയൊണൈസ്, ഒരു ടീസ്പൂൺ ഗ്ലിസറിൻ എന്നിവ ചേർത്തിളക്കുക. നനഞ്ഞ മുടിയിൽ മാസ്ക് പുരട്ടി 40 മിനിറ്റ് വയ്ക്കാം. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം