ഫേഷ്യല്‍ നിസാരമായ ഒന്നല്ല, മികച്ച ഫലം കിട്ടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

ചര്‍മം ആരോഗ്യകരമായി നില്‍ക്കുമ്പോള്‍ മാത്രം ഫേഷ്യലിന് ഒരുങ്ങാം.

പഴുപ്പു നിറഞ്ഞ മുഖക്കുരുക്കള്‍, ചൊറിച്ചില്‍, അലര്‍ജി എന്നിവയുള്ള സമയത്ത് ഫേഷ്യല്‍ ഒഴിവാക്കാം.

ഒരു ചടങ്ങാണ് ലക്ഷ്യമെങ്കില്‍ ഒരാഴ്ച മുന്‍പേ ഫേഷ്യല്‍ ചെയ്യുക. തലേന്നത്തെ ഫേഷ്യല്‍ ചെയ്താല്‍ ഉദേശിക്കുന്ന 'ഗ്ലോ' നല്‍കില്ല

ഫേഷ്യല്‍ ചെയ്ത ഉടന്‍ വെയിലേറ്റാല്‍ ഫേഷ്യലിന്റെ ഗ്ലോയും ഗുണവും പോകും. വൈകുന്നേരങ്ങളാണ് ഫേഷ്യല്‍ ചെയ്യാന്‍ അനുയോജ്യം.

കെമിക്കല്‍ അടങ്ങിയ ഫേഷ്യലുകളേക്കാള്‍ പ്രകൃതിദത്ത ഘടകങ്ങള്‍ ചേര്‍ന്ന ഫേഷ്യലുകള്‍ അലര്‍ജികള്‍ ഒഴിവാക്കാന്‍ സഹായിക്കും.

അംഗീകൃത പാര്‍ലറുകളും പ്രാവീണ്യമുള്ള ബ്യൂട്ടിഷന്‍മാരെയും തിരഞ്ഞെടുക്കാം. നിലവാരം കുറഞ്ഞ പ്രോഡക്റ്റുകള്‍ ചര്‍മത്തിനു ദോഷകരമാകാം.

വൃത്തിയുള്ളതും വായു സഞ്ചാരമുള്ളതുമായ ഇടത്തിലാണു ഫേഷ്യല്‍ ചെയ്യുന്നത് എന്നതും ഉറപ്പു വരുത്തുക.