വെബ് ഡെസ്ക്
ആവശ്യമായ സാധനങ്ങൾ
നെയിൽ ക്ലിപ്പറുകൾ, കോട്ടൺ പാഡുകൾ, നെയിൽ പോളിഷ് റിമൂവർ, ക്യൂട്ടിക്കിൾ ക്രീം, നെയിൽ ഫയൽ, ലൂഫ,സ്ക്രബ്, മോയ്സ്ചറൈസർ, നെയിൽ പോളിഷ്
ആദ്യം, നഖങ്ങൾ വെട്ടി വൃത്തിയാക്കാം. നഖം വെട്ടുമ്പോൾ ഇരുഭാഗങ്ങളിലേയ്ക്കും കയറ്റി വെട്ടാതിരിക്കാൻ ശ്രദ്ധിക്കാം
കാലുകൾ സുന്ദരമാക്കി വയ്ക്കുന്നതിൽ നഖത്തിന്റെ ആകൃതി വളരെ പ്രധാനമാണ്. ഇരുകാലുകളിലെയും നഖം ഒരുപോലെ വയ്ക്കാൻ നെയിൽ ഫയൽ ഉപയോഗിക്കാം
നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ച് പഴയ നെയിൽ പോളിഷ് നീക്കം ചെയ്യണം. ലിക്വിഡ് റിമൂവറോ അല്ലെങ്കിൽ സ്പോഞ്ചോ ഇതിനായി ഉപയോഗിക്കാവുന്നതാണ്
കണങ്കാൽ അളവിൽ ഒരു ബൗളില്‍ ചെറുചൂടുവെള്ളം നിറച്ച് അതിൽ കാൽ ഇറക്കി വെക്കുക. വെള്ളത്തിൽ അൽപ്പം ഉപ്പും എസൻഷ്യൽ ഓയിലും ചേർക്കാൻ മറക്കരുത്. 15-20 മിനിറ്റ് വെള്ളത്തിൽ വയ്ക്കുക. പകരം ഷാംപൂ, നാരങ്ങാനീര് എന്നിവയും ചേർക്കാം
കാൽ നന്നായി തുടച്ചതിന് ശേഷം നഖങ്ങളിൽ ക്യൂട്ടിക്കിൾ ക്രീം പുരട്ടാം. അൽപ്പസമയത്തിന് ശേഷം ക്രീം തുടച്ച് കളഞ്ഞ്, പുഷർ ഉപയോഗിച്ച് ക്യൂട്ടിക്കിളുകൾ പിന്നിലേക്ക് ഇറക്കാം
സ്ക്രബർ ഉപയോഗിച്ച് കാലിലെ മൃതകോശങ്ങളെല്ലാം നീക്കം ചെയ്യാം. കൂടുതൽ ശക്തമായി ഉരയ്ക്കരുത്. സ്ക്രബിങ്ങിന് ശേഷം കാൽ വൃത്തിയായി കഴുകാം. ശേഷം മോയ്സ്ചറൈസർ പുരട്ടാം
നഖങ്ങളിൽ നെയിൽ പോളിഷ് പുരട്ടാം. നഖത്തിന്റെ സ്വാഭാവിക നിറം നിലനിർത്താൻ ഇളം നിറങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്