വെബ് ഡെസ്ക്
മേക്കപ്പ് ഉത്പന്നങ്ങളാകട്ടെ ചർമ സംരക്ഷണ ഉത്പന്നങ്ങളാകട്ടെ , യോജിച്ചത് തിരഞ്ഞെടുക്കണമെങ്കിൽ ഒരാളുടെ ചർമം ഏത് തരത്തിലുള്ളതെന്ന് ആദ്യം കണ്ടെത്തണം
വരണ്ടത് (ഡ്രൈ), എണ്ണമയം ഉള്ളത് (ഓയിലി), ഇവ രണ്ടും കലര്‍ന്നത് (കോമ്പിനേഷന്‍ സ്‌കിന്‍), സാധാരണ (നോര്‍മല്‍), മുഖക്കുരു വരാന്‍ സാധ്യതയുള്ളത്, സെന്‍സിറ്റീവ് എന്നിങ്ങനെയാണ് പലതരം ചര്‍മങ്ങള്‍
എങ്ങനെ കണ്ടെത്താം?
അതിനായി ഒരു ടിഷ്യൂ പേപ്പര്‍ എടുത്ത് നെറ്റിയില്‍ നിന്ന് മൂക്കിന്റെ മുകളിലൂടെ നേരെ താഴേയ്ക്കും പുരികത്തിന് മുകളില്‍ വലത്ത് നിന്ന് ഇടത്തേയ്ക്കുമായി തുടയ്ക്കുക. ഇതിനെ മുഖത്തിന്റെ ടി- സോണ്‍ എന്നാണ് ഇതിനെ പറയുന്നത്
ടി- ഷേപ്പില്‍ മുഖം തുടച്ചതിന് ശേഷം ടിഷ്യൂയില്‍ നിങ്ങള്‍ക്ക് എണ്ണമയം കാണാന്‍ സാധിച്ചാല്‍, നിങ്ങളുടെ ചര്‍മം ഓയിലി അല്ലെങ്കില്‍ കോമ്പിനേഷന്‍ സ്‌കിന്‍ ആണെന്ന് മനസ്സിലാക്കാം
നിങ്ങളുടെ ചര്‍മം പലപ്പോഴും മുറുകി ഇരിക്കുന്നതായും കട്ടി ഉള്ളതായും അനുഭവപ്പെട്ടാല്‍ വരണ്ട ചർമമെന്ന് തിരിച്ചറിയാം
ഇടയ്ക്കിടെ അലര്‍ജി വരുന്നതും അടിക്കടി ചൊറിച്ചില്‍ അനുഭവപ്പെടുന്നതും, ചുവന്ന് തടിക്കുന്നതുമെല്ലാം സെന്‍സിറ്റീവ് ചര്‍മത്തിന്റെ ലക്ഷണമാണ്
സെന്‍സിറ്റീവ് ചര്‍മം പെട്ടെന്ന് തന്നെ മാറ്റങ്ങളോട് പ്രതികരിക്കും. അതിനാൽ കൂടുതൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം
മുഖത്തെ ചര്‍മസുഷിരങ്ങളുടെ വലിപ്പം ശ്രദ്ധിക്കുകയാണ് എണ്ണമയമുള്ള ചര്‍മമാണോ എന്ന് തിരിച്ചറിയാനുള്ള മറ്റൊരു മാര്‍ഗം
മുഖത്ത ചര്‍മ സുഷിരങ്ങള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ വ്യക്തമാകുന്നുണ്ടെങ്കില്‍ അതിനര്‍ഥം നിങ്ങളുടേത് ഓയിലി ചര്‍മം ആണെന്നാണ്. സുഷിരങ്ങള്‍ ഒട്ടും തന്നെ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടേത് വരണ്ട ചര്‍മമാണ്