വെബ് ഡെസ്ക്
മുഖം സുന്ദരമാകാന്‍ മേക്കപ്പ് വേമെന്ന് നിര്‍ബന്ധമില്ല. അതിന് ചില ചര്‍മസംരക്ഷണ മാര്‍ഗങ്ങള്‍ പരീക്ഷിച്ചാല്‍ മതിയാകും
നിങ്ങളുടെ ചര്‍മം അകത്തുനിന്നും പുറത്തുനിന്നും ആരോഗ്യകരമാക്കുകയെന്നതാണ് ആദ്യ പടി. നന്നായി ഉറങ്ങുക, പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുക, നിത്യവും വ്യായാമം ചെയ്യുക, ചര്‍മസംരക്ഷണത്തിനായുള്ള കാര്യങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക എന്നതെല്ലാം ആരോഗ്യകരമായ ചര്‍മം നല്‍കാന്‍ സഹായിക്കുന്നു
മുഖത്ത് അനാവശ്യമായി സൗന്ദര്യ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ചില ഉത്പന്നങ്ങള്‍ നിങ്ങളുടെ ചര്‍മത്തിന് ചൊറിച്ചിലുകളുണ്ടാക്കിയേക്കാം
അടിക്കടി സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ മാറ്റി ഉപയോഗിക്കുന്നത് ചര്‍മത്തിന് പ്രശ്നങ്ങളുണ്ടാക്കിയെന്ന് വരാം. ഇത് മുഖക്കുരുവിനും അലർജികൾക്കും കാരണമായേക്കും
മുഖം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. സൗമ്യമായ ഫെയ്‌സ് ക്ലെന്‍സര്‍ ഉപയോഗിച്ച് ദിവസവും മുഖം വൃത്തിയാക്കുക
ചര്‍മത്തിന് കേടുപാടുകള്‍ വരുത്തുന്ന, വാര്‍ധക്യം ത്വരിതപ്പെടുത്തുന്ന പൊടിയും മലിനീകരണവും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും
ചർമത്തിലെ നിർജ്ജീവ കോശങ്ങൾ നീക്കം ചെയ്യാനും തിളക്കമുള്ള ചർമത്തിനും മാസത്തിലൊരിക്കൽ വീട്ടിലോ പാർലറിലോ ഫേഷ്യൽ ചെയ്യുക
ചർമത്തിന് അനുയോജ്യമായ ഒരു മോയ്സ്ചറൈസർ തിരഞ്ഞെടുത്ത് പുരട്ടുന്നത് നല്ലതാണ്. വരണ്ട ചർമമുണ്ടെങ്കിൽ ഫേഷ്യൽ ഓയിലുകളോ ഹെവി ക്രീം അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസറുകളോ ഉപയോഗിക്കാം
മുഖക്കുരു, എണ്ണമയമുള്ള ചർമത്തിന് ഹൈലൂറോണിക് ആസിഡ് അടങ്ങിയ സെറം ഈർപ്പം നിലനിർത്തുന്നതിന് ഉപയോഗിക്കാം