വെബ് ഡെസ്ക്
ലിപ് ബാം വാങ്ങുമ്പോൾ കാലാവധി നോക്കാൻ മറക്കേണ്ട. ഒരു വർഷത്തിന് മുകളിൽ കാലാവധിയുള്ളവയാണ് നല്ലത്.
പഴകിയ ലിപ് ബാമുകൾ ചുണ്ടുകളിൽ അലർജിയും അണുബാധയുമുണ്ടാക്കാം
ബ്രഷ് ഉപയോഗിച്ചോ വിരല്‍ കൊണ്ടു തൊട്ടെടുത്തോ ലിപ് ബാം അണിയാം.
ചുണ്ടുകളെ ആകർഷകമാക്കാൻ സ്റ്റിക് രൂപത്തിലുള്ള ലിപ്ബാം ഉപയോഗിക്കുമ്പോൾ അവയുടെ അരികുവശങ്ങളുപയോഗിച്ച് ചുണ്ടിന് ഔട്ലൈൻ നൽകിയശേഷം ബാം ഫിൽ ചെയ്യാം.
ജെൽ രൂപത്തിലുള്ള ലിപ് ബാം വിരലുപയോഗിച്ചു വേണം പുരട്ടാൻ. കൈവിരലുകൾ കഴുകി ഉണങ്ങിയ ശേഷം മാത്രമേ ബാം ഉപയോഗിക്കാവൂ എന്നതും പ്രധാനമാണ്.
താഴത്തെ ചുണ്ടിനേക്കാൾ നേർമയായി മേൽചുണ്ടിൽ അണിയുന്നതാണ് ഭംഗി. മുഖത്തെ ഡ്രൈ ഏരിയകളായ മൂക്കിന്റെ വശങ്ങൾ, കവിൾതടങ്ങൾ എന്നിവിടങ്ങളിലും ലിപ് ബാം ഉപയോഗിക്കാം.
എസ്പിഎഫ് (സൺ പ്രൊട്ടക്‌ഷൻ ഫാക്ടർ) 15 ന് മുകളിലുള്ള ലിപ് ബാം ഉപയോഗിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നും ചുണ്ടുകളെ സംരക്ഷിക്കാൻ സഹായിക്കും.
മോയ്സ്ചറൈസിങ്ങിന് പ്രാധാന്യമുള്ള ലിപ് ബാമുകൾ നോക്കി വാങ്ങാം. ബീ വാക്സ്, സെറാമൈഡ്സ് ഇവയെല്ലാം ചുണ്ടുകളിലെ ജലാംശം നിലനിർത്തും.
ലിപ്സ്റ്റിക് അണിയുന്നതിന് മുന്നോടിയായി അൽപം ലിപ് ബാം പുരട്ടിയാൽ ചുണ്ടുകൾ വരണ്ടതായി തോന്നില്ല. ലിപ് ബാം അണിഞ്ഞ് ഒന്നോ രണ്ടോ മിനിറ്റിനു ശേഷം വേണം ലിപ്സ്റ്റിക് അണിയാൻ.