വെബ് ഡെസ്ക്
നമ്മുടെ ഭക്ഷണക്രമം ചര്‍മ സംരക്ഷണത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ പോഷകാഹാരങ്ങള്‍ ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു.
അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്
പഞ്ചസാരയുടെ അമിതോപയോഗം ചര്‍മത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് പരിശോധിക്കാം
മധുരം അധികം കഴിക്കുന്നത് വേഗം ചുളിവുകള്‍ വരാനും ചര്‍മം തൂങ്ങാനും മുഖക്കുരുവിനുമൊക്കെ കാരണമാകുന്നുണ്ട്.
മുഖകാന്തി നഷ്ടപ്പെടുന്നു
പഞ്ചസാര അധികമായി കഴിക്കുന്നത് ചര്‍മം വരണ്ടുപോകുന്നതിനും മുഖ ചര്‍മം മങ്ങുന്നതിലേക്കും നയിക്കുന്നു.
മുഖക്കുരു
ഉയര്‍ന്ന പഞ്ചസാരയുടെ ഉപയോഗം ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് അധികം സെബം ഉത്പാദിപ്പിക്കുന്നതിനും ചർമത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും കാരണമാകും.
ചുളിവുകള്‍ ഉണ്ടാക്കുന്നു
പഞ്ചസാര, ഗ്ലൈക്കേഷന് കാരണമാകുന്നു. പഞ്ചസാരയുടെ തന്മാത്രകള്‍ ചര്‍മത്തിലെ കൊളാജന്‍, എലാസ്റ്റിന്‍ നാരുകള്‍ എന്നിവയുമായി കൂടിച്ചേര്‍ന്ന് ചര്‍മത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്നു. ചുളിവുകള്‍ വര്‍ധിപ്പിക്കുകയും അകാല വാര്‍ധക്യത്തിലേക്ക് നയിക്കുകയും ചെയ്യും.
ചര്‍മം തൂങ്ങുന്നു
ഇന്‍സുലിന്‍ വര്‍ധിപ്പിക്കുന്നതിലൂടെ ഗ്ലൈക്കേഷന്‍ എന്‍ഡ്-പ്രൊഡക്ട്‌സി(AGEs)ന്റെ രൂപീകരണം വര്‍ധിക്കുന്നു. ഈ AGEs കൊളാജന്‍, എലാസ്റ്റിന്‍ നാരുകള്‍ എന്നിവയ്ക്ക് കേടുവരുത്തും. ഇത് ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതിനും ചുളിവുകള്‍ വര്‍ധിപ്പിക്കുന്നതിനും ചര്‍മം തൂങ്ങുന്നതിനുമയാക്കും.