ഹൈഡ്രാഫേഷ്യല്‍ മുതല്‍ ലേസര്‍ ടോണിങ് വരെ; മുഖം തിളങ്ങാൻ പരീക്ഷിക്കാം ഈ സൗന്ദര്യ ചികിത്സകള്‍

വെബ് ഡെസ്ക്

മുഖം തിളങ്ങാന്‍ വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍ നിരവധിയുണ്ട്. എന്നാല്‍ സെലിബ്രിറ്റികളെ അഴകും തിളക്കവുമുള്ള ചര്‍മം വേണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്? അതിന് നിരവധി സൗന്ദര്യ ചികിത്സകളുണ്ട്

ഹൈഡ്രാഫേഷ്യല്‍

മൃതകോശങ്ങളെയും അഴുക്കിനെയും നീക്കി ആരോഗ്യമുള്ള പുതിയ ചര്‍മം നല്‍കാന്‍ ഹൈഡ്രാഫേഷ്യലിന് സാധിക്കും

വേദനയില്ലാത്ത സൗന്ദര്യ ചികിത്സകളിലൊന്നാണിത്. തിളക്കമുള്ള ചര്‍മത്തിന് ഹൈഡ്രാഫേഷ്യല്‍ പരീക്ഷിക്കാവുന്നതാണ്

എക്‌സ്‌ട്രാക്‌റ്റും ഹൈഡ്രേറ്റും

ചർമ സുഷിരങ്ങളിൽനിന്ന് മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്ത് ചർമത്തെ ഈർപ്പമുള്ളതാക്കുന്നു

ചർമത്തിൻ്റെ തിളക്കം വർധിപ്പിക്കുന്നതിനായി ഈ സൗന്ദര്യ ചികിത്സയിൽ ആന്റിഓക്‌സിഡന്റുകൾ, പെപ്റ്റൈഡുകൾ, സ്കിൻ ബൂസ്റ്ററുകൾ എന്നിവയുടെ ആരോഗ്യകരമായ മിശ്രിതം ഉപയോഗിക്കുന്നു

ചർമത്തിലെ നിറത്തിൻ്റെ വ്യത്യാസം, ഘടന, പാടുകളും പുള്ളികളും, എണ്ണമയം, വലിയ സുശിരങ്ങൾ, ചുളിവുകൾ എല്ലാം മാറ്റാൻ ഈ സൗന്ദര്യ ചികിത്സയ്ക്കാകും

ലേസർ ടോണിങ്

ചർമത്തെ ചെറുപ്പമുള്ളതായി സൂക്ഷിക്കാൻ സഹായിക്കുന്ന സൗന്ദര്യ ചികിത്സയാണ് ലേസർ ടോണിങ്. ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ ഇതിന് സാധിക്കും

ലേസർ എന്ന് കേൾക്കുമ്പോൾ വേദനയുണ്ടാകുമെന്ന് തോന്നുമെങ്കിലും ഇത് വേദനയില്ലാത്ത ഒരു ചികിത്സയാണ്. പല സെക്ഷനുകളായി വേണം ഇത് ചെയ്യാൻ. ആദ്യ സെക്ഷൻ കഴിഞ്ഞ് ഏകദേശം 7-10 ദിവസമെടുക്കും ഇതിൻ്റെ ഫലം കാണാൻ