ഐസ് ഡിപ്പിങ് നല്ലതോ?

വെബ് ഡെസ്ക്

ഐസ് ഡിപ്പിങ് ബ്യൂട്ടി ടിപ്‌സുകളില്‍ പുതിയ ട്രെന്‍ഡുകളിലൊന്നാണിത്

ഒരു ബൗളില്‍ വെള്ളമൊഴിച്ച് അതില്‍ ഐസ് ക്യൂബ് ഇട്ടശേഷം ഇതില്‍ മുഖം അല്‍പനേരം ആഴ്ത്തി വയ്ക്കുന്നതാണ് ഐസ് ഡിപ്പിങ്.

ചര്‍മം റിഫ്രഷ് ആയപോലെ തോന്നുന്ന ഈ സാഹചര്യമാണ് ഐസ് ഡിപ്പിങിനെ പ്രചാരം വര്‍ധിപ്പിക്കുന്നത്.

ചര്‍മത്തിലെ വലിയ സുഷിരങ്ങള്‍ താല്‍കാലികമായി ചുരുങ്ങുന്നതാണ് ഈ റിഫ്രഷ്‌മെന്റിന് കാരണം.

മേക്കപ്പിനു മുന്നോടിയായുള്ള സ്‌കിന്‍ പ്രിപ്പറേഷന്റെ ഭാഗമായി ഐസ് ഡിപ്പിങ് ചെയ്യുന്നത് മേക്കപ്പിനു ഫിനിഷിങ് കിട്ടാന്‍ സഹായിക്കുകയും ചെയ്യും

ഐസ് ഡിപ്പിങ്ങിന് ദീര്‍ഘകാല ഗുണങ്ങളില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഐസ് ഡിപ്പിങ്ങിന് ചില ദൂഷ്യവശങ്ങളുണ്ടെന്നതും ഏറെ പ്രധാനമാണ്. എല്ലാവര്‍ക്കും യോജിച്ചതല്ല ഐസ് ഡിപ്പിങ് എന്നതാണ് ഇതില്‍ പ്രധാനം

മൈഗ്രേന്‍, സൈനസൈറ്റിസ് എന്നിവയുള്ളവര്‍ക്ക് ഐസ് വെള്ളത്തില്‍ മുഖം ആഴ്ത്തുന്നത് ട്രിഗര്‍ ഫാക്ടറാകാം.