വെബ് ഡെസ്ക്
സൗന്ദര്യസംരക്ഷണത്തിൽ സുഗന്ധ തൈലങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. പല ഔഷധ സസ്യങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഈ തൈലങ്ങൾക്ക് മണവും ഗുണവും ഒരുപോലെയുണ്ട്
ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയ്ക്ക് പുറമെ സുഗന്ധ തൈലങ്ങളിലടങ്ങിയ പ്രകൃതിദത്തമായ മിശ്രിതങ്ങൾ, ചർമത്തിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരമാണ്
ലാവെൻഡർ ഓയിൽ
ചർമത്തിലുണ്ടാകുന്ന ചുവപ്പും തടിച്ച് പൊങ്ങലും വീക്കവും കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമാണ് ലാവെൻഡർ ഓയിൽ. സെൻസിറ്റീവ് ചർമം ഉള്ളവർക്ക് ഇത് നന്നായി യോജിക്കും
ടീ ട്രീ ഓയിൽ
ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഏറെയുള്ള സുഗന്ധ തൈലമാണ് ടീ ട്രീ ഓയിൽ. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് എന്നിവ അകറ്റാൻ ടീ ട്രീ ഓയിൽ സഹായിക്കും
റോസ്ഹിപ്പ് ഓയില്‍
ഫാറ്റിആസിഡുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ റോസ്ഹിപ്പ് ഓയില്‍, ചർമത്തിന്റെ പ്രായാധിക്യം കുറയ്ക്കും. ഇത് ചെറിയ വരകളും, പാടുകളും മായ്ചുകളയാൻ നല്ലതാണ്
ഫ്രാങ്കിൻസെൻസ് ഓയിൽ
ചർമത്തിന് കൂടുതൽ ഉന്മേഷം നല്കാൻ സഹായിക്കുന്നതാണ് ഫ്രാങ്കിൻസെൻസ് ഓയിൽ. ഇത് ചർമം പ്രായമാകുന്നത് കുറയ്ക്കുകയും യുവത്വം നിലനിർത്തുകയും ചെയ്യും
ജൊജോബ ഓയിൽ
മുഖത്തെ സ്വാഭാവിക എണ്ണമയത്തിന് സമാനമായ ഒന്നാണ് ജൊജോബ ഓയിൽ. ഇത് ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറായി ഉപയോഗിക്കാം. ഇത് മുഖത്തെ എണ്ണമയം കുറയ്ക്കുകയും പൊരിഞ്ഞിളകുന്നത് തടയുകയും ചർമം കൂടുതൽ ജലാംശമുള്ളതാക്കുകയും ചെയ്യും
ചാമോമൈൽ ഓയിൽ
സ്വാഭാവിക ഘടന നഷ്ടപ്പെട്ട ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ ഏറ്റവും ഉത്തമമാണ് ചാമോമൈൽ ഓയിൽ. ഇത് എക്സിമ, റൊസേഷ്യ പോലുള്ള അവസ്ഥകൾക്കും പരിഹാരമാകും
കാരറ്റ് സീഡ് ഓയിൽ
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ കാരറ്റ് സീഡ് ഓയിൽ, ചർമ്മത്തിന്റെ സ്വാഭാവിക ഘടന നിലനിർത്താൻ സഹായിക്കുകയും ആരോഗ്യത്തോടെ വയ്ക്കുകയും ചെയ്യും