ലിപ് മേക്കപ്പിന് മികച്ച ഫിനിഷിങ് വേണ്ടേ?

വെബ് ഡെസ്ക്

മേക്കപ്പിലെ ഒഴിച്ചുകൂടാനാകാത്തതും മികച്ച ഫിനിഷിങ് തരുന്നതും ലിപ്സ്റ്റിക്ക് ആണെന്നതിൽ തർക്കമില്ല. എത്ര നന്നായി ഒരുങ്ങിയാലും ലിപ് കളർ ഒഴിവാക്കിയാൽ ലുക്ക് പൂർണമാകില്ല.

മേക്കപ്പ് ഇടുമ്പോൾ ചുണ്ടുകൾ ഭംഗിയായി കാണണമല്ലോ. ഇതിന് ലിപ്സ്റ്റിക്ക് ദീർഘനേരം നിലനിൽക്കണം. ചില എളുപ്പവഴികൾ ഇതാ

എക്സ്ഫോളിയേറ്റ് ഫസ്റ്റ്

ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതിന് മുൻപ് ചുണ്ടുകൾ എക്സ്ഫോളിയേറ്റ് ചെയ്യാന്‍ മറക്കരുത്. ലിപ് സ്‌ക്രബുകളോ തരി കുറഞ്ഞ കാപ്പിപ്പൊടിയോ പഞ്ചസാരയോ ഒക്കെ ഇതിനായി ഉപയോഗിക്കാം. ഇത് ചുണ്ടുകളിലെ നിർജീവ കോശങ്ങൾ അകറ്റാൻ സഹായിക്കും

ഇൻവിസിബിൾ ലിപ് ലൈനർ

ലിപ്സ്റ്റിക്കിന് മുൻപ് ലിപ് ലൈനർ ഉപയോഗിക്കുന്നത് ചുണ്ടുകൾ ഫ്രെയിം ചെയ്യാൻ സഹായിക്കും. ഇൻവിസിബിൾ ലിപ് ലൈനർ ഉപയോഗിച്ച് ചുണ്ടിലെ ചെറിയ വരകൾ ഫിൽ ചെയ്യുന്നതിലൂടെ കൂടുതൽ ഫിനിഷിങ് ലഭിക്കും

ട്രാൻസ്‌ലൂസന്റ് പൗഡർ

ലിപ് ലൈനറിന് ശേഷം ലിപ്സ്റ്റിക്ക് ഒരു കോട്ട് ഇടുക. അതിന് മുകളിൽ ടിഷ്യൂ വച്ച ശേഷം ട്രാൻസ്‌ലൂസന്റ് പൗഡർ ഇടാം. ശേഷം ലിപ്സ്റ്റിക്കിന്റെ അവസാന കോട്ട് ഇടാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ലിപ്സ്റ്റിക്ക് ദീർഘനേരം നിലനിൽക്കും.

പാറ്റ്- സ്മഡ്ജ് ടെക്‌നിക്ക്

ലിപ്സ്റ്റിക്ക് ഇട്ടശേഷം മോതിരവിരൽ ഉപയോഗിച്ച് ചുണ്ടിൽ വൃത്താകൃതിയിൽ തിരുമ്മി, ടിഷ്യൂ വച്ച് ഒപ്പാം. ലിപ്സ്റ്റിക്ക് എല്ലായിടത്തും എത്തിക്കാനും ചുണ്ടിൽ അധികമുള്ള ലിപ്സ്റ്റിക്ക് തുടച്ചുമാറ്റുന്നതിനും സ്വാഭാവിക ഭംഗി നിലനിർത്താനും ഇത് സഹായിക്കും.

കൺസീലർ പ്രൈമർ ആയി ഉപയോഗിക്കാം

കൺസീലറും ഫൗണ്ടേഷനും ചുണ്ടുകളിൽ മികച്ച പ്രൈമറായി ഉപയോഗിക്കാവുന്നതാണ്. ഇതിന് ശേഷം ലിപ് ലൈനറും ലിപ്സ്റ്റിക്കും ഇടാൻ ശ്രദ്ധിക്കാം

ലിപ്സ്റ്റിക്ക് ഇട്ടശേഷം ചൂണ്ടുവിരൽ ചുണ്ടുകൾക്ക് അടിയിലും മുകളിലുമായി മൃദുവായി തടവുന്നത് അധികമുള്ള ലിപ്സ്റ്റിക്ക് നീക്കം ചെയ്യാൻ സഹായിക്കും

ചുണ്ടിന്റെ മേക്കോവർ പൂർത്തിയായാൽ, ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. വെള്ളം കുടിക്കുന്നതിന് സ്ട്രോ ഉപയോഗിക്കാം.