ഈ മേക്കപ്പ് ഹാക്കുകള്‍ പരീക്ഷിക്കരുത്

വെബ് ഡെസ്ക്

ട്രെന്‍ഡിയായി മേക്കപ്പ് ചെയ്യാനിഷ്ടപ്പെടുന്നവരാണ് ഏറേപരും

മേക്കപ്പ് ചെയ്യുമ്പോൾ സമയം ലാഭിക്കുന്നതിന് നമ്മൾ പല പുതിയ വിദ്യകളും പരീക്ഷിക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന വൈറൽ ടെക്‌നിക്കുകളാകും അതിലേറെയും

എന്നാൽ ഇത്തരം വൈറല്‍ ഹാക്കുകളില്‍ ചിലത് നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും

ഭൂരിഭാഗം പേരും ചെയ്യുന്ന ഹാക്ക് ആണ് ലിപ്സ്റ്റിക്ക് ബ്ലഷ്‌ ആയി ഉപയോഗിക്കുന്നത്. ഇരുണ്ട നിറമുള്ള ലിപ്സ്റ്റിക് അല്ലെങ്കിൽ ലിക്വിഡ് മാറ്റ് ലിപ്സ്റ്റിക്കുകൾ ബ്ലഷ് ആയി ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു

നീളമുള്ള കൺപീലികൾക്കായി പെട്രോളിയം ജെല്ലികൾ ഉപയോഗിക്കുന്നവരുണ്ട്. പെട്രോളിയം ജെല്ലി പുരട്ടുന്നത് കൺപീലികളുടെ നീളം കൂട്ടുകയോ കട്ടിയാക്കുകയോ ചെയ്യില്ല

പോർ ക്ലൻസറും ബ്ലാക്ക് ഹെഡ്സ് റിമൂവറുമായി പശ ഉപയോഗിക്കരുത്. മാരകമായ രാസവസ്തുക്കൾ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പശയുടെ ഉപയോഗം ചർമ്മത്തിന് ദോഷം ചെയ്യും

വിയര്‍പ്പും എണ്ണമയവും കുറയ്ക്കാനായി പ്രൈമറായി ഡിയോഡറന്റ് റോൾസ് ഉപയോഗിക്കുന്നവരുണ്ട്. ഇത് ചര്‍മ്മത്തിന് ദോഷം ചെയ്യും

പുരികം ഫിക്സ് ചെയ്യുന്നതിനായി സോപ്പ് ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഈ ഹാക്ക് പുരികം നേര്‍ത്തതാകുന്നതിനും കൊഴിയുന്നതിനും കാരണമാകും