വെബ് ഡെസ്ക്
മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ആദ്യം ചർമ്മം വൃത്തിയാക്കുക. ഫേസ് വാഷ്, മോയിസ്ചറൈസർ, സൺസ്ക്രീൻ തുടങ്ങിയവ ചെയ്ത് ചർമ്മത്തെ മേക്കപ്പിനായി ഒരുക്കിയെടുക്കാം
ഗുണമേന്മയുള്ള ബ്രഷ് ഉപയോഗിക്കാം
മേക്കപ്പ് ചെയ്യുമ്പോൾ നല്ല ബ്രഷുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. ഇത് പെർഫെക്ഷൻ ഉറപ്പാക്കും
ഫൗണ്ടേഷനും കൺസീലറും
മുഖത്ത് എവിടെയൊക്കെയാണോ പാടുകളുള്ളത് അവിടെ ചെറിയ രീതിയിൽ ഫൗണ്ടേഷനോ കൺസീലറോ കൊണ്ട് മറയ്ക്കാം
ലിപ്സ്റ്റിക്ക്
കടുത്ത നിറം ധരിക്കാൻ ആത്മവിശ്വാസം വരുന്നത് വരെ ചുണ്ടിന് എപ്പോഴും സ്വാഭാവികത തരുന്ന ഇളം നിറം ലിപ്സ്റ്റിക്ക് തിരഞ്ഞെടുക്കാം. ആത്മവിശ്വാസത്തോടെയിരിക്കാൻ ഇത് സഹായിക്കും
ന്യൂട്രൽ ഐഷാഡോകൾ
ഇളം ബ്രൗൺ, പിങ്ക് നിറങ്ങളിലുള്ള ന്യൂട്രൽ ഐഷാഡോകൾ ഉപയോഗിക്കുക. മേക്കപ്പിന്റെ തുടക്ക സമയത്ത് ഇത്തരം നിറങ്ങളാണ് നല്ലത്
മസ്‌കാര
കൺപീലികൾ വിടർന്ന് ആകർഷണമുള്ളതാക്കാൻ മസ്‌കാര സഹായിക്കും. മേക്കപ്പിൽ ഒഴിച്ചുകൂടാനാവാത്തതാണ് മസ്കാരം
ബ്ലഷ്
കവിളുകൾ ആകർഷകമായിരിക്കാനും അല്പം തുടുപ്പ് തോന്നാനും ബ്ലഷ് നല്ലതാണ്. ചർമ്മത്തിന് ഇണങ്ങുന്ന തരത്തിലുള്ള ഇളം നിറം ബ്ലഷ് ഉപയോഗിക്കാം
പുരികത്തിന് ഭംഗി കൂട്ടാം
പുരികത്തിനു അധികം കട്ടിയില്ലെങ്കിലും നല്ല ആകൃതിയിൽ ഇരിക്കുന്നത് ഭംഗി കൂട്ടും. അതിനാൽ പുരികം വരച്ച് ആകർഷകമാക്കാം
കണ്ണെഴുതാം
മേക്കപ്പിന്റെ പ്രധാന ഭാഗമാണ് കണ്ണുകൾ എഴുതുന്നത്. ഐലൈനറോ, പെൻസിലോ ഉപയോഗിച്ച് കണ്ണെഴുതാം