നിത്യോപയോഗത്തിനായി ബാഗിൽ കരുതാം ഈ ബ്യൂട്ടി പ്രോഡക്ടസ്

വെബ് ഡെസ്ക്

നിത്യോപയോഗത്തിനായി എണ്ണമറ്റ ഉൽപ്പന്നങ്ങൾ കൊണ്ട് ബാഗ് നിറക്കുന്നവരാണ് മിക്കവരും. എന്നാൽ ദൈനം ദിന ആവശ്യത്തിനായി ഈ 8 മേക്കപ്പ് ഉൽപ്പന്നങ്ങൾ കയ്യിൽ കരുതൂ

മോയിസ്ചുറൈസർ : മേക്കപ്പ് ചെയ്യുന്നവരാണെങ്കിൽ നിങ്ങൾ ഇപ്പോഴും കയ്യിൽ കരുതേണ്ട ഏറ്റവും പ്രധാനപ്പെട്ട സാധനം മോയ്സ്ചറൈസർ ആണ്. ഇത് ദിവസം മുഴുവൻ നിങ്ങളുടെ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു.

പ്രൈമർ : ഏതെങ്കിലും സൗന്ദര്യവർദ്ധക വസ്തുക്കൾ പ്രയോഗിക്കുന്നതിന് മുൻപ് പ്രൈമർ നിർബന്ധമായും ഉപയോഗിച്ചിരിക്കണം. ഇത് നിങ്ങൾ ചർമത്തെ മേക്കപ്പ് ഉല്പന്നങ്ങൾക്കായി തയ്യാറാക്കുകയും അവ കൂടുതൽ നേരം നിലനിൽക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഫൗണ്ടേഷൻ : മേക്കപ്പിന് ഏറ്റവും അടിസ്ഥാമായി ഉപയോഗിക്കേണ്ട ഉൽപ്പന്നമാണ് ഫൗണ്ടേഷൻ. പാടുകളും മറ്റും മറച്ച് മുഖം വൃത്തിയാക്കാൻ ഇത് സഹായിക്കുന്നു.

ഐഷാഡോ : മുഖത്തെ മേക്കപ്പ് പോലെ തന്നെ പ്രധാനമാണ് കണ്ണിലെ മേക്കപ്പും. നമ്മുടെ മുഖത്തോടിണങ്ങുന്ന വ്യത്യസ്ത നിറത്തിലുള്ള ഐഷാഡോകൾ ഉപയോഗിക്കുക.

മസ്കാര : ദൈനംദിന ഉപയോഗത്തിനായി ഇപ്പോഴും ഒരു വാട്ടർപ്രൂഫ് മസ്കാര കയ്യിൽ കരുതാം. ഇത് കൺപീലികൾ കട്ടിയുള്ളതും നീളമുള്ളതുമാക്കുന്നു.

ലിപ്സ്റ്റിക്ക് : മാറ്റോ ക്രീമിയോ ആയ ഒരു ലിപ്സ്റ്റിക്ക് എപ്പോഴും കയ്യിൽ കരുതുക. ലിപ്സ്റ്റിക്കിന് നിങ്ങളുടെ മുഖം കൂടുതൽ വർണാഭമാക്കാൻ സാധിക്കും. നിങ്ങളുടെ നിറത്തിന് അനുയോജ്യമായ ഷേഡുകൾ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

ബ്ലഷ് : ദൈനംദിന ഉൽപ്പന്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്ലഷ്. നിങ്ങളുടെ കവിളുകൾക്ക് സ്വാഭാവികമായ റോസി തിളക്കം നൽകാൻ ബ്ലഷ് സഹായിക്കുന്നു.

മേക്കപ്പ് റിമൂവർ : മേക്കപ്പ് ഉല്പന്നങ്ങൾക്കൊപ്പം മേക്കപ്പ് റിമൂവറും കയ്യിൽ കരുതുക. മേക്കപ്പ് അഴിച്ച്കളയാൻ മണിക്കൂറുകൾ ചിലവഴിക്കാൻ ആർക്കും താൽപ്പര്യമുണ്ടാവില്ല. പ്രത്യേകിച്ച് നമ്മൾ ക്ഷീണിച്ചിരിക്കെ. ഒരു മേക്കപ്പ് റിമൂവർ കൈവശം വെക്കുന്നത് ഈ പ്രക്രിയ എളുപ്പമാക്കുന്നു.