നെയിൽ ആർട്ട് എളുപ്പത്തിൽ വീട്ടിൽ ചെയ്യാം

വെബ് ഡെസ്ക്

നെയിൽ ആർട്ട് ചെയ്യാനായി ഇനി പാർലറിൽ പോയി പൈസ കളയേണ്ട. എളുപ്പത്തിൽ വീട്ടിൽ തന്നെ ചില ഡിസൈനുകൾ പരീക്ഷിക്കാം

പോൾക്ക ഡോട്ട്

ഇഷ്ടമുള്ള ഒരു നിറം ബേസ് കോട്ടായി അടിച്ചശേഷം ഉണങ്ങാൻ അനുവദിക്കുക. ശേഷം ഒരു ഡോട്ടിങ് ടൂൾ, ടൂത്ത്പിക്ക് അല്ലെങ്കിൽ ഒരു പിന്നിന്റെ അറ്റം ഉപയോഗിച്ച് നഖങ്ങളിൽ ഡോട്ടുകൾ ഇടുക. വ്യത്യസ്ത നിറങ്ങൾ ഉപയോഗിക്കാം

ഗ്രേഡിയന്റ് നെയിൽസ്

നന്നായി യോജിക്കുന്ന രണ്ടോ അതിലധികമോ നെയിൽ പോളിഷുകൾ തിരഞ്ഞെടുക്കുക. ഇളം നിറം ബേസ് കോട്ടായി പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ശേഷം ഡാർക്ക് കളറുകൾ ആദ്യം വരുന്നപോലെ ഓരോ നിറവും ഓവർലാപ്പ് ചെയ്യുന്ന രീതിയിൽ മേക്കപ്പ് സ്പഞ്ചിൽ പുരട്ടാം

ഗ്രേഡിയന്റ് ഇഫക്‌റ്റ് സൃഷ്‌ടിക്കാൻ നഖങ്ങളിൽ സ്‌പഞ്ച് മൃദുവായി അമർത്തുക. ആവശ്യമെങ്കിൽ ഈ സ്റ്റെപ്പ് ആവർത്തിച്ച് ഒരു ടോപ്പ് കോട്ട് ഉപയോഗിച്ച് പൂർത്തിയാക്കാം

ഫ്ലോറൽ നെയിൽസ്

ബേസ് കോട്ട് അടിച്ച് ഉണങ്ങാൻ അനുവദിക്കുക. തുടർന്ന് നേർത്ത നെയിൽ ആർട്ട് ബ്രഷ് അല്ലെങ്കിൽ ടൂത്ത്പിക് ഉപയോഗിച്ച് പൂക്കൾ വരയ്ക്കാം. ബേസായി വൃത്താകൃതിയിലുള്ള അഞ്ച് ചെറിയ കുത്തുകൾ വരച്ച് ആരംഭിക്കുക

തുടർന്ന് ഓരോ ഡോട്ടിന് ചുറ്റും ഇതളുകൾ വരയ്ക്കുക. പൂക്കൾക്ക് വ്യത്യസ്ത നിറങ്ങൾ ഉപയോഗിക്കാം. ഡിസൈൻ പൂർത്തിയാക്കാൻ പച്ച ഇലകളും ചേർക്കാം

ജ്യോമെട്രിക്ക് നെയിൽസ്

ബേസ് കോട്ട് അടിച്ച് ഉണങ്ങാൻ അനുവദിക്കുക. തുടർന്ന് സ്ട്രൈപ്പിങ് ടേപ്പ് അല്ലെങ്കിൽ സ്കോച്ച് ടേപ്പ് ഉപയോഗിച്ച് നഖങ്ങളിൽ ജ്യോമെട്രിക്ക് പാറ്റേണുകൾ വരയ്ക്കുക. ത്രികോണങ്ങൾ, വരകൾ, ചതുരങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും ആകൃതികൾ ഉപയോഗിക്കാം

ടേപ്പിന് മുകളിൽ മറ്റൊരു നെയിൽ പോളിഷ് അടിച്ച് ഉണങ്ങാൻ അനുവദിക്കുക. ഉണങ്ങിയ ശേഷം ടേപ്പ് ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുക. ഒരു ടോപ്പ് കോട്ട് ഉപയോഗിച്ച് പൂർത്തിയാക്കാം

വാട്ടർ മാർബിൾ നെയിൽസ്

മാർബിൾ ചെയ്യാൻ ആഗ്രഹിക്കുന്ന രണ്ടോ അതിലധികമോ നെയിൽ പോളിഷ് തിരഞ്ഞെടുക്കുക. ഒരു ചെറിയ പാത്രത്തിൽ വെള്ളം നിറച്ച് അതിലേക്ക് ഒരു നിറത്തിന്റെ ഒരു തുള്ളി ഒഴിക്കുക. വെള്ളത്തിൽ നിറം വ്യാപിക്കാൻ അനുവദിക്കുക. നിറത്തിൽ പാറ്റേണുകൾ സൃഷ്ടിക്കാൻ ടൂത്ത്പിക്ക് ഉപയോഗിക്കാം

നഖം മുഴുവനായി വെള്ളത്തിൽ മുക്കിയെടുക്കുക. ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് അധികമുള്ള നെയിൽ പോളിഷ് നീക്കം ചെയ്യാം. തുടർന്ന് നഖം വെള്ളത്തിൽ നിന്ന് ഉയർത്തുക. നെയിൽ പോളിഷ് റിമൂവറിൽ മുക്കിയ കോട്ടൺ ഉപയോഗിച്ച് വിരലിന് ചുറ്റുമുള്ള അധിക നെയിൽ പോളിഷ് വൃത്തിയാക്കുക. ഒരു ടോപ്പ് കോട്ട് ഉപയോഗിച്ച് പൂർത്തിയാക്കാം