പ്രകൃതിദത്ത ഫേസ്‌വാഷുകള്‍ക്കുള്ള ചേരുവ വീട്ടിൽത്തന്നെയുണ്ട്

വെബ് ഡെസ്ക്

മുഖചർമം ആരോഗ്യത്തോടെ സൂക്ഷിക്കണമെങ്കിൽ, നല്ലൊരു ഫേസ്‌വാഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണ് ആദ്യം വേണ്ടത്

വീട്ടിൽ സുലഭമായി ലഭ്യമാകുന്ന പല ചേരുവകളും നമ്മുടെ ചര്‍മത്തില്‍ പ്രകൃതിദത്തമായ ഫേസ്‌വാഷുകളായി ഉപയോഗിക്കാനാകും

തേന്‍

എണ്ണമയമുള്ളതോ, വരണ്ടതോ ഏതുമാകട്ടെ, ചർമം വൃത്തിയാക്കാന്‍ തേന്‍ ഉപയോഗിക്കാം. നനവുള്ള മുഖത്ത് തേന്‍ പുരട്ടുക, ഏതാനും മിനിറ്റുകള്‍ വച്ചതിന് ശേഷം പച്ച വെള്ളത്തില്‍ കഴുകിക്കളയാം

ഓട്‌സ്

ഫേസ് ക്ലെന്‍സറായും സ്‌ക്രബ്ബറായും ഓട്‌സ് പ്രവര്‍ത്തിക്കും. പൊടിച്ചെടുത്ത ഓട്സിലേക്ക് വെള്ളം ചേര്‍ക്കാം. മുഖത്ത് പുരട്ടി നന്നായി സ്ക്രബ് ചെയ്ത ശേഷം കഴുകി കളയാം

പാല്‍

സെന്‍സിറ്റീവ് സ്കിൻകാരിൽ പാല്‍ മികച്ച ഒരു ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്നു. മേക്കപ്പും അഴുക്കും എളുപ്പത്തില്‍ നീക്കം ചെയ്യുകയും ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്തുകയും ചെയ്യും

വെള്ളരി

വെള്ളരിയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന ജലാംശത്തിന് ചര്‍മത്തെ തണുപ്പിക്കാനുള്ള കഴിവുണ്ട്. വെള്ളരി നന്നായി അരച്ചെടുത്തതിനുശേഷം അതുപയോഗിച്ച് മുഖം സ്‌ക്രബ്ബ് ചെയ്യാം. കുറച്ച് സമയം വച്ചതിനു ശേഷം കഴുകിക്കളയാം. പരുപരുത്ത തുണി ഉപയോഗിച്ച് മുഖം തുടയ്ക്കരുത്

ഓയിൽ

ഒലിവ്, ബദാം ‍ഓയിലുകൾ മികച്ച ക്ലെന്‍സറാണ്. മൃദുവായി മസാജ് ചെയ്യുന്നത് ചർമത്തെ വരണ്ടുപോകാതെ സംരക്ഷിക്കും. മേക്കപ്പും അഴുക്കും നീക്കാനും നല്ലതാണ്

തൈര്

തൈരിലെ ലാക്ടിക് ആസിഡ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ ചര്‍മത്തെ ശുദ്ധവും മിനുസമുള്ളതുമാക്കുന്നു. കുറച്ച് തൈര് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക, കുറച്ച് സമയം വച്ചതിന് ശേഷം കഴുകിക്കളയാം. തുടര്‍ച്ചയായി ഉപയോഗിക്കുന്നതിലൂടെ സൂര്യാഘാതമേറ്റതിന്റെ പാടുകൾ ഇല്ലാതാകും

പഴം

നന്നായി പഴുത്ത പഴം ഉടച്ചെടുക്കുക. മുഖത്ത് തേച്ചുപിടിപ്പിക്കാം. ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. ഇത് മുഖത്തെ അഴുക്ക് നീക്കം ചെയ്യും. ചര്‍മത്തെ മിനുസമുള്ളതും ഈര്‍പ്പമുള്ളതുമാക്കി വയ്ക്കും

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ഇതൊരു മികച്ച ക്ലെന്‍സറായി പ്രവര്‍ത്തിക്കും. മുഖക്കുരു തടയാനും ചര്‍മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കി നിലനിർത്താനും സഹായിക്കും. ആപ്പിള്‍ സിഡെര്‍ വിനെഗറും വെള്ളവും 1: 2 എന്ന അനുപാതത്തിൽ മിക്‌സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കാം. കുറച്ചുസമയത്തിന് ശേഷം കഴുകിക്കളയാം